കാണാൻ മറക്കല്ലേ...! ഇന്ന് ആകാശത്ത് വിസ്മയക്കാഴ്ച്ച; സൂര്യാസ്തമയം കഴിഞ്ഞ് 45 മിനിറ്റിന് ശേഷം പ്ലാനറ്ററി പരേഡ്

കാണാൻ മറക്കല്ലേ...! ഇന്ന് ആകാശത്ത് വിസ്മയക്കാഴ്ച്ച; സൂര്യാസ്തമയം കഴിഞ്ഞ് 45 മിനിറ്റിന് ശേഷം പ്ലാനറ്ററി പരേഡ്
Jan 25, 2025 05:31 PM | By Athira V

( www.truevisionnews.com) ജനുവരിയിൽ തുടങ്ങിയ പ്ലാനറ്ററി പരേഡ് എന്ന അത്ഭുത പ്രതിഭാസം ഫെബ്രുവരി മാസം വരെ ആകാശത്ത് പ്രത്യക്ഷമാകും. സൗരയൂധത്തിലെ മിക്ക ഗ്രഹങ്ങളും ഒരുമിച്ചെത്തുന്ന വിസ്മയക്കാഴ്ചയാണിത്.

2025 ജനുവരി 21 നാണ് ഈ പ്രതിഭാസം ആകാശത്ത് ആരംഭിച്ചത്. ഇതിലൂടെ കിഴക്കൻ ആകാശത്ത് വ്യാഴം, ചൊവ്വ ഗ്രഹങ്ങളും പടിഞ്ഞാറൻ ആകാശത്തിൽ ശനി, ശുക്രൻ എന്നീ ഗ്രഹങ്ങളെയും ദൂരദർശിനിയിലൂടെ യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളെയും നമുക്ക് കാണാൻ കഴിയും. 

എന്നാൽ ഇന്ന് (ജനുവരി 25) എല്ലാ ഗ്രഹങ്ങളും ആകാശത്ത് വരിയായി വിന്യസിക്കും. സൂര്യാസ്‌തമയത്തിന് ശേഷം 45 മിനിറ്റ് കഴിഞ്ഞാൽ ശുക്രൻ, വ്യാഴം, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങൾ ഒരേ നിരയിൽ എത്തും. ശുക്രനും ശനിയും തെക്ക് പടിഞ്ഞാറ് ഭാഗത്താണ് പ്രകാശിക്കുക.

അതേസമയം വ്യാഴം തെക്കുകിഴക്കൻ ആകാശത്തും ചൊവ്വ കിഴക്ക് ഭാഗത്തും ദൃശ്യമാകും. രാത്രി 8.30 വരെയാണ് ഗ്രഹങ്ങളെ കാണുക. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ, ബുധൻ എന്നിവയെല്ലാം ഒരുമിച്ച് ദൃശ്യമാകുമ്പോൾ ബുധൻ അടുത്ത മാസം ഒരു രാത്രി മാത്രം ഒപ്പം ചേരും.

ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവ ഇതിനകം ആകാശത്ത് ദൃശ്യമാകുമ്പോൾ, ബുധൻ അടുത്ത മാസം ഒരു രാത്രി മാത്രം അവയുമായി ചേരും.

സൗരയൂഥത്തിലെ എട്ട് പ്രധാന ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നുണ്ടെങ്കിലും അവ വ്യത്യസ്ത വേഗതയിലാണ് ഭ്രമണം ചെയ്യുന്നതിനാൽ ഒരേ സമയം ദൃശ്യമാകുക എന്നത് അപൂർവ പ്രതിഭാസമാണ്.

യഥാര്‍ഥത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ (എക്ലിപ്റ്റിക്) സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങള്‍ സൂര്യന്‍റെ ഒരേവശത്ത് എത്തുമ്പോള്‍ നേര്‍രേഖയില്‍ കടന്നുപോവുന്നതായി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ തോന്നുന്ന പ്രതിഭാസമാണ് പ്ലാനറ്ററി പരേഡ് എന്ന് പരക്കെ അറിയപ്പെടുന്നത്.

ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള വിന്യാസം സാധാരണ സംഭവങ്ങളാണ്. ചെറിയ ഗ്രൂപ്പുകള്‍ വർഷത്തിൽ ഒട്ടേറെ തവണ ഇത്തരത്തില്‍ വിന്യസിക്കാറുണ്ട്.

എന്നാല്‍ ഏഴ് ഗ്രഹങ്ങളും ഇത്തരത്തിലെത്തുന്നത് വളരെ അപൂർവമാണ്. ആഴ്ചകളോളം മാനത്ത് കാണാന്‍ സാധിക്കുന്നതിനാല്‍ ഏറ്റവും മികച്ച കാഴ്ചാനുഭവമായിരിക്കും എന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. കുറഞ്ഞത് ഫെബ്രുവരി അവസാനം വരെ ഈ മനോഹര കാഴ്ച കാണാം.

#Spectacular# sight #sky #today #Planetary #Parade #45 #minutes #after #sunset

Next TV

Related Stories
മികച്ച അപ്‌ഗ്രേഡുകൾ; ഐക്യുഒഒ നിയോ 10ആര്‍ അടുത്ത മാസം പുറത്തിറങ്ങും

Feb 11, 2025 05:10 PM

മികച്ച അപ്‌ഗ്രേഡുകൾ; ഐക്യുഒഒ നിയോ 10ആര്‍ അടുത്ത മാസം പുറത്തിറങ്ങും

ഐക്യുഒഒ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ 'ആർ' വേരിയന്‍റ് സ്‍മാർട്ട്‌ഫോൺ ആയിരിക്കും iQOO Neo 10R....

Read More >>
മുന്നറിയിപ്പ്; എച്ച്ഡിഎഫ്സിയുടെ യുപിഐ സേവനങ്ങൾ ശനിയാഴ്ച താൽക്കാലികമായി തടസപ്പെടും

Feb 6, 2025 02:04 PM

മുന്നറിയിപ്പ്; എച്ച്ഡിഎഫ്സിയുടെ യുപിഐ സേവനങ്ങൾ ശനിയാഴ്ച താൽക്കാലികമായി തടസപ്പെടും

പുലര്‍ച്ചെ 12 മണിമുതൽ 3 വരെയാണ് സേവനങ്ങൾ തടസപ്പെടുക. ഈ സമയത്ത് ഉപഭോക്താക്കള്‍ക്ക് യുപിഐ വഴി പണം അയയ്ക്കാന്‍ കഴിയില്ലെന്ന് ബാങ്ക്...

Read More >>
ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം; ഇക്കാര്യം ചെയ്തില്ലെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടും

Feb 4, 2025 01:08 PM

ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം; ഇക്കാര്യം ചെയ്തില്ലെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടും

നിലവിലെ സുരക്ഷാ പിഴവ് മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ആപ്പിള്‍ ഐഫോണുകളുടെയും ഐപാഡുകളുടെയും ആപ്പിള്‍ വാച്ചുകളുടെയും മാക് കമ്പ്യൂട്ടറുകളുടെയും...

Read More >>
ഐഫോണും ആൻഡ്രോയ്‌ഡും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! അബദ്ധത്തിൽ പോലും ഈ പിഡിഎഫ് ഫയലുകൾ തുറക്കരുത്

Feb 3, 2025 12:01 PM

ഐഫോണും ആൻഡ്രോയ്‌ഡും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! അബദ്ധത്തിൽ പോലും ഈ പിഡിഎഫ് ഫയലുകൾ തുറക്കരുത്

ഫോർബ്‍സിന്‍റെ റിപ്പോർട്ട് അനുസരിച്ച്, 20ൽ അധികം പ്രശ്‍നബാധിതമായ പിഡിഎഫ് ഫയലുകളും 630 ഫിഷിംഗ് പേജുകളും...

Read More >>
വാട്‌സ്ആപ്പിൽ ഇനി മുതൽ ഫോട്ടോയ്‌ക്കൊപ്പം മ്യൂസിക്കും;പുത്തൻ ഫീച്ചർ എത്തുന്നു

Jan 22, 2025 10:58 AM

വാട്‌സ്ആപ്പിൽ ഇനി മുതൽ ഫോട്ടോയ്‌ക്കൊപ്പം മ്യൂസിക്കും;പുത്തൻ ഫീച്ചർ എത്തുന്നു

സ്റ്റാറ്റസിനായി സ്വീകരിക്കുന്ന സംഗീതത്തിന്‍റെ ആര്‍ട്ടിസ്റ്റ്, ട്രെന്‍ഡിംഗ് ട്രാക്ക് തുടങ്ങിയവ ഇതില്‍...

Read More >>
#instagram | നിങ്ങൾ അറിഞ്ഞില്ലേ...! ഇൻസ്റ്റഗ്രാമിൽ പുത്തൻ അപ്ഡേറ്റുകൾ; റീൽസ് ദൈര്‍ഘ്യം ഇനി മുതൽ 3 മിനിറ്റ്

Jan 20, 2025 12:07 PM

#instagram | നിങ്ങൾ അറിഞ്ഞില്ലേ...! ഇൻസ്റ്റഗ്രാമിൽ പുത്തൻ അപ്ഡേറ്റുകൾ; റീൽസ് ദൈര്‍ഘ്യം ഇനി മുതൽ 3 മിനിറ്റ്

ഇൻസ്റ്റഗ്രാമിൽ റീൽ വീഡിയോകളുടെ ദൈർഘ്യം 90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായിയാണ്...

Read More >>
Top Stories

Entertainment News