#skeletonfound | ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

#skeletonfound  |  ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
Jan 18, 2025 03:01 PM | By Susmitha Surendran

കടങ്ങോട് (തൃശ്ശൂര്‍): (truevisionnews.com) കടങ്ങോട് പാറപ്പുറത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.

കളപ്പുറത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് തലയോട്ടി കണ്ടത്.

മരം മുറിക്കുന്നതിനായി എത്തിയവരാണ് തലയോട്ടി ആദ്യം കണ്ടത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ സമീപത്തുനിന്ന് ഒറ്റപ്പാലം സ്വദേശി പാറപ്പുറം കരുവാത്ത് കൃഷ്ണന്‍ കുട്ടി (65) യുടെ തിരിച്ചറിയില്‍ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്.

2024 നവംബറില്‍ കൃഷ്ണനെ വീട്ടില്‍നിന്ന് കാണാതായി പരാതിയുണ്ട്. 18 വര്‍ഷം മുന്‍പ് നാടുവിട്ടുപോയ കൃഷ്ണന്‍കുട്ടി അടുത്തിടെയാണ് കടങ്ങോട്ടെ വീട്ടിലെത്തിയത്. പിന്നീടാണ് കാണാതായത്.

രാത്രിയില്‍ എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന തുടങ്ങി.

തൂങ്ങിമരിച്ചതാകാമെന്നാണ് നിഗമനം. തലയോട്ടിക്ക് സമീപം മുറിഞ്ഞ കയര്‍ കണ്ടെത്തി. സമീപത്ത് മരവും ഉണ്ട്. വന്യമൃഗശല്യം രൂക്ഷമായ ഇടമാണിത്. തൂങ്ങി മരിച്ചയാളുടെ മൃതദേഹം വന്യജീവികള്‍ കടിച്ചു പറിച്ചതാകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറഞ്ഞു.

#human #skull #bones #found #abandoned #field.

Next TV

Related Stories
നീന്താനിറങ്ങിയപ്പോൾ  ഒഴുക്കിൽപ്പെട്ടു ;എൻജിനീയറിങ്  വിദ്യാർഥി  മുങ്ങി മരിച്ചു

Jul 18, 2025 08:53 AM

നീന്താനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു ;എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു

മനക്കൊടി പുള്ളിൽ കോൾ ടൂറിസം പദ്ധതി മേഖലയിലെ വിളക്കം മാടം കോൾ പാടത്ത് കുളിക്കാൻ ഇറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങി...

Read More >>
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തും - മന്ത്രി ശിവൻകുട്ടി

Jul 18, 2025 08:41 AM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തും - മന്ത്രി ശിവൻകുട്ടി

മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തും - മന്ത്രി...

Read More >>
ഇനി ഇല്ല ; സോപ്പും സോപ്പുപൊടിയുമൊക്കെ ഭക്ഷിക്കുന്ന കുള്ളൻ കാട്ടാന ചെരിഞ്ഞു

Jul 18, 2025 08:17 AM

ഇനി ഇല്ല ; സോപ്പും സോപ്പുപൊടിയുമൊക്കെ ഭക്ഷിക്കുന്ന കുള്ളൻ കാട്ടാന ചെരിഞ്ഞു

പനമരം നടവയല്‍ നെയ്ക്കുപ്പയിലെ ജനവാസ മേഖലയിൽ നിരന്തരമെത്തിയിരുന്ന കുള്ളന്‍ എന്ന് നാട്ടുകാര്‍ പേരിട്ട ആന ചരിഞ്ഞു....

Read More >>
കോഴിക്കോട് വീട്ടിൽ മോഷണം; വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ

Jul 18, 2025 07:57 AM

കോഴിക്കോട് വീട്ടിൽ മോഷണം; വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ

കോഴിക്കോട് വീട്ടിൽ മോഷണം, വീട്ടുജോലിക്കാരിയും കൂട്ടാളിയും...

Read More >>
'മാസ്‌ക്ക് നിർബന്ധം...നിപ ജാഗ്രത'; പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തം, സമ്പർക്കപ്പട്ടികയിൽ 674 പേർ

Jul 18, 2025 07:33 AM

'മാസ്‌ക്ക് നിർബന്ധം...നിപ ജാഗ്രത'; പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തം, സമ്പർക്കപ്പട്ടികയിൽ 674 പേർ

'മാസ്‌ക്ക് നിർബന്ധം...നിപ ജാഗ്രത'; പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തം, സമ്പർക്കപ്പട്ടികയിൽ 674...

Read More >>
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണം; സ്മൃതി സംഗമം രാഹുൽ ​ഗാന്ധി ഉദ്ഘാടനം ചെയ്യും

Jul 18, 2025 07:19 AM

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണം; സ്മൃതി സംഗമം രാഹുൽ ​ഗാന്ധി ഉദ്ഘാടനം ചെയ്യും

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണം; സ്മൃതി സംഗമം രാഹുൽ ​ഗാന്ധി ഉദ്ഘാടനം...

Read More >>
Top Stories

//Truevisionall