കോട്ടയം: ( www.truevisionnews.com ) മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം പുതുപ്പള്ളിയിൽ ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന് കല്ലറയിൽ പുഷ്പാർച്ചനയും തുടർന്ന് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ചേരുന്ന യോഗത്തിൽ മത സാമുദായിക നേതാക്കൾ പങ്കെടുക്കും.
കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും തുടക്കമാകും.ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ച 12 വീടുകളുടെ താക്കോൽ ദാനവും പുതിയ സ്‌പോട്‌സ് അരീനയുടെ ഉദ്ഘാടനവും രാഹുൽ ഗാന്ധി നിർവഹിക്കും. രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് വലിയ പളളിയിൽ പ്രത്യേക കുർബാനയും കല്ലറയിൽ ധൂപ പ്രാർത്ഥനയും നടക്കും. ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിക്കും.
.gif)

എഐസിസി ജനറൽ സെക്രട്ടറിമാർ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ സ്മൃതി സംഗമത്തിൽ പങ്കെടുക്കും. പൊതുപരിപാടിക്ക് മുമ്പായി രാഹുൽ ഗാന്ധി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തും. സംസ്ഥാനവ്യാപകമായി മണ്ഡലം ബ്ലോക്ക് ഡിസിസി തലങ്ങളിലും പോഷകസംഘടനകളുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.
Oommenchandy second death anniversary commemoration Rahul Gandhi to inaugurate Smriti Sangam
