#foodpoison | 'സ്പെഷ്യൽ ഷവർമ്മ', അവശരായി ആളുകൾ, പാവറട്ടിയിൽ ഏഴ് പേർക്ക് ഗുരുതര ഭക്ഷ്യവിഷബാധ

#foodpoison |  'സ്പെഷ്യൽ ഷവർമ്മ', അവശരായി ആളുകൾ, പാവറട്ടിയിൽ ഏഴ് പേർക്ക് ഗുരുതര ഭക്ഷ്യവിഷബാധ
Jan 18, 2025 09:41 AM | By Athira V

തൃശൂർ : ( www.truevisionnews.com) പാവറട്ടി എളവള്ളിയിൽ നിന്ന് ഷവർമ കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഭവത്തെ തുടർന്ന് ഷവർമ സെൻ്റർ ആരോഗ്യ വകുപ്പ് അടപ്പിച്ചു.

കിഴക്കേത്തല വെൽക്കം ഹോട്ടലിൻ്റെ കീഴിലുള്ള ഷവർമ സെൻ്ററിൽ നിന്ന് ഷവർമ കഴിച്ച 7 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. എളവള്ളി മില്ലുംപടി സ്വദേശി കുന്നംപള്ളി നൗഷാദ് (45), മാതാവ് നബി സക്കുട്ടി (62). മകൻ മുഹമ്മദ് ആദി (ആറ് ) എന്നിവർ അമല ആശുപത്രിയിൽ ചികിത്സയിലാണ്.

പതിനാലാം തീയതി ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് നൗഷാദും മകനും ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചത് വീട്ടിലേക്ക് പാഴ്സൽ കൊണ്ടുവന്നു മാതാവിനെ നൽകിയത്. ഭക്ഷണം കഴിച്ചവർക്ക് വയറിളക്കവും വയറുവേദനയും ഉണ്ടായി.

ബുധനാഴ്ചയോടെ അസുഖം കൂടുതൽ രൂക്ഷമായതിനെ തുടർന്ന് വീട്ടുകാർ പാവറട്ടി സാൻജോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് അമല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു ഡോക്ടർ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.

ഭക്ഷ്യവിഷബാധ സാരമായി ബാധിച്ചതായാണ് ചികിത്സിക്കുന്ന ഡോക്ടർ വിശദമാക്കുന്നത്. ഇവരെ കൂടാതെ പൂവ്വത്തൂർ സ്വദേശികളായ പ്രജിത്ത് (11) ശ്രീദേവ് (11) എന്നിവർക്കും ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്.

പ്രജിത്തിനെ രാജ ആശുപത്രിയിലും ശ്രീദേവിനെ പൂവ്വത്തൂരിലെ സ്കൈപ്പ് ഡോക്ടറെ കാണിക്കുകയും ചെയ്തു. രണ്ടുപേരെയും ചൂണ്ടൽ ആശുപത്രിയിലും പ്രവേശിച്ചിട്ടുണ്ട്. എളവള്ളി ആരോഗ്യവകുപ്പ് ഷവർമ സെൻറർ അടപ്പിച്ചു. ഹോട്ടൽ അടയ്ക്കാൻ നോട്ടീസ് നൽകി.

#Special #shawarma #people #sick #seven #people #get #serious #foodpoisoning #Pavaratti

Next TV

Related Stories
നീന്താനിറങ്ങിയപ്പോൾ  ഒഴുക്കിൽപ്പെട്ടു ;എൻജിനീയറിങ്  വിദ്യാർഥി  മുങ്ങി മരിച്ചു

Jul 18, 2025 08:53 AM

നീന്താനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു ;എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു

മനക്കൊടി പുള്ളിൽ കോൾ ടൂറിസം പദ്ധതി മേഖലയിലെ വിളക്കം മാടം കോൾ പാടത്ത് കുളിക്കാൻ ഇറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങി...

Read More >>
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തും - മന്ത്രി ശിവൻകുട്ടി

Jul 18, 2025 08:41 AM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തും - മന്ത്രി ശിവൻകുട്ടി

മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തും - മന്ത്രി...

Read More >>
ഇനി ഇല്ല ; സോപ്പും സോപ്പുപൊടിയുമൊക്കെ ഭക്ഷിക്കുന്ന കുള്ളൻ കാട്ടാന ചെരിഞ്ഞു

Jul 18, 2025 08:17 AM

ഇനി ഇല്ല ; സോപ്പും സോപ്പുപൊടിയുമൊക്കെ ഭക്ഷിക്കുന്ന കുള്ളൻ കാട്ടാന ചെരിഞ്ഞു

പനമരം നടവയല്‍ നെയ്ക്കുപ്പയിലെ ജനവാസ മേഖലയിൽ നിരന്തരമെത്തിയിരുന്ന കുള്ളന്‍ എന്ന് നാട്ടുകാര്‍ പേരിട്ട ആന ചരിഞ്ഞു....

Read More >>
കോഴിക്കോട് വീട്ടിൽ മോഷണം; വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ

Jul 18, 2025 07:57 AM

കോഴിക്കോട് വീട്ടിൽ മോഷണം; വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ

കോഴിക്കോട് വീട്ടിൽ മോഷണം, വീട്ടുജോലിക്കാരിയും കൂട്ടാളിയും...

Read More >>
'മാസ്‌ക്ക് നിർബന്ധം...നിപ ജാഗ്രത'; പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തം, സമ്പർക്കപ്പട്ടികയിൽ 674 പേർ

Jul 18, 2025 07:33 AM

'മാസ്‌ക്ക് നിർബന്ധം...നിപ ജാഗ്രത'; പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തം, സമ്പർക്കപ്പട്ടികയിൽ 674 പേർ

'മാസ്‌ക്ക് നിർബന്ധം...നിപ ജാഗ്രത'; പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തം, സമ്പർക്കപ്പട്ടികയിൽ 674...

Read More >>
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണം; സ്മൃതി സംഗമം രാഹുൽ ​ഗാന്ധി ഉദ്ഘാടനം ചെയ്യും

Jul 18, 2025 07:19 AM

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണം; സ്മൃതി സംഗമം രാഹുൽ ​ഗാന്ധി ഉദ്ഘാടനം ചെയ്യും

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണം; സ്മൃതി സംഗമം രാഹുൽ ​ഗാന്ധി ഉദ്ഘാടനം...

Read More >>
Top Stories

//Truevisionall