#gopanswamisamadhi | 'വിഷമമുണ്ട്, രാജാവിനെ പോലെ നാളെ മഹാസമാധി നടത്തും' ; ആന്തരികാവയവ പരിശോധന ഫലം വന്നാലും പേടിയില്ലെന്ന് സനന്ദൻ

#gopanswamisamadhi | 'വിഷമമുണ്ട്, രാജാവിനെ പോലെ നാളെ മഹാസമാധി നടത്തും' ; ആന്തരികാവയവ പരിശോധന ഫലം വന്നാലും പേടിയില്ലെന്ന് സനന്ദൻ
Jan 16, 2025 07:26 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്‍മോർട്ടത്തിന് പിന്നാലെ പ്രതികരണവുമായി മകൻ സനന്ദൻ.

പോസ്റ്റ്‍മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയില്ലെന്നാണ് പറയുന്നതെന്നും തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു.

ആന്തരിക അവയവ പരിശോധന ഫലങ്ങള്‍ കൂടി വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പറയുന്നത്. അത് വന്നാലും പേടിക്കാനില്ല.

അച്ഛൻ സമാധിയായതാണ്. അച്ഛൻ മഹാസമാധിയായതാണ്. ഇതിന് തടസം നിന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും മകൻ പറഞ്ഞു. വിഡിഎസ്‍പി നേതാവ് ചന്ദ്രശേഖരൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് പ്രതിഷേധിക്കാതിരുന്നത്.

ഒരു രാജാവിനെ പോലെ സന്യാസിമാരെ വിളിച്ച് ഗോപൻ സ്വാമിയുടെ മഹാസമാധി ചടങ്ങ് നാളെ നടത്തുമെന്നും അച്ഛൻ സമാധിയായതാണെന്ന ഉറച്ച വിശ്വാസത്തോടെ തന്നെയാണ് മുന്നോട്ട് പോയത് സംഭവിച്ച കാര്യങ്ങളിൽ വളരെ വിഷമം ഉണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു.

ഇരുന്ന സമാധിയെ കിടത്തിയെന്നും വളരെ മ്ലേച്ചമായ രീതിയിലാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്നും കുടുംബം പറഞ്ഞത് വിശ്വസിക്കാൻ ആരും തയ്യാറായില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

നാളെ വൈകിട്ട് മൂന്നിനും നാലിനും ഇടക്കുള്ള സമയത്താണ് സന്യാസിമാരെ പങ്കെടുപ്പിച്ചുകൊണ്ട് മഹാസമാധി നടത്തും. ഇവരോടുള്ള വിരോധമുള്ള ആളാണ് പരാതി നൽകിയത്.

അവര്‍ ഇവരുടെ ബന്ധുവൊന്നും അല്ല. തിടുക്കം കാണിക്കേണ്ടിയിരുന്നില്ല. വളരെ മ്ലേച്ചമായ രീതിയിലാണ് കാര്യങ്ങള്‍ ചെയ്തതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

സംസാര ഭാഷയോ മാധ്യമ ഭാഷയോ അവര്‍ക്ക് വശമുണ്ടായിരുന്നില്ലെന്നും നാട്ടിൻപുറത്തുകാരുടെ നിഷ്ങ്കളങ്കതയാണ് രണ്ടു മക്കള്‍ക്കും ഉണ്ടായിരുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. 90 ശതമാനം പേരും അവരെ വിശ്വസിച്ചില്ല. അതിൽ വേദനയുണ്ടെന്നും അഗ്നിശുദ്ധിവരുത്തി അവര്‍ തിരിച്ചുവന്നിരിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു.

അതേസമയം, ദുരൂഹത നിങ്ങാൻ മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി ഇനി കിട്ടേണ്ടതുണ്ടെന്നും പൊലീസ് നടപടി നിയമാനുസൃതമായിരുന്നുവെന്നും നെയ്യാറ്റിൻകര സിഐ പറഞ്ഞു. മകന്‍റേതടകംഇനിയും മൊഴികൾ രേഖപ്പെടുത്തും.

മൂന്ന് റിപ്പോർട്ടുകൾ ഇനി കിട്ടേണ്ടതുണ്ട്. ഫോറന്‍സിക്, കെമിക്കൽ അനാലിസിസ്, ഹിസ്റ്റോ പത്തോളജിക്കൽ റിപ്പോര്‍ട്ടുകള്‍ ആണ് കിട്ടാനുള്ളത്.

അന്വേഷണം അവസാനിച്ചിട്ടില്ലെന്നും സിഐ പറഞ്ഞു. നിലവിൽ പൊലീസിന് മുന്നിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അല്ലെങ്കിൽ പ്രാഥമിക പരിശോധന റിപ്പോർട്ട് ഇല്ല. ഗോപൻ സ്വാമിയുടെ മകന്റെയും ഭാര്യയുടെയും മൊഴികളിൽ വൈരുധ്യങ്ങളുണ്ട്.

ഈ സാഹചര്യത്തിലാണ് സമാധി തുറന്നു പരിശോധിച്ചാൽ തീരുമാനിച്ചത്. പൊലീസ് നടപടിയെല്ലാം നിയമാനുസൃതമായിരുന്നുവെന്നും കുടുംബത്തെ പൊലീസ് വേട്ടയാടിയിട്ടില്ലെന്നും സിഐ പറഞ്ഞു.



#neyyattinkara #gopanswami #samadhi #son #sanandan #response #mahasamadhi #will #be #performed #tomorrow

Next TV

Related Stories
വർഗീയതയ്‌ക്ക്‌ കുടപിടിക്കുന്നു; പത്രപ്രവർത്തക യൂണിയനെതിരെ ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ

Jul 13, 2025 09:35 PM

വർഗീയതയ്‌ക്ക്‌ കുടപിടിക്കുന്നു; പത്രപ്രവർത്തക യൂണിയനെതിരെ ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ

കേരള പത്രപ്രവർത്തക യൂണിയനെതിരെ തുറന്ന പ്രതിഷേധവുമായി ദേശാഭിമാനിയിലെ മധ്യമ പ്രവർത്തകർ...

Read More >>
അടിയന്തര ഇടപെടൽ വേണം; 'നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു', പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

Jul 13, 2025 09:09 PM

അടിയന്തര ഇടപെടൽ വേണം; 'നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു', പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി...

Read More >>
ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി: ഇടുക്കി അടിമാലിയിൽ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Jul 13, 2025 08:58 PM

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി: ഇടുക്കി അടിമാലിയിൽ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഇടുക്കി അടിമാലിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ...

Read More >>
കണ്ണൂർ കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

Jul 13, 2025 08:16 PM

കണ്ണൂർ കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

കണ്ണൂർ കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍...

Read More >>
നിപ മരണം; പാലക്കാട്ടെ  57-കാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി, പട്ടികയിലുള്ളത് 46 പേർ

Jul 13, 2025 07:57 PM

നിപ മരണം; പാലക്കാട്ടെ 57-കാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി, പട്ടികയിലുള്ളത് 46 പേർ

പാലക്കാട്ടെ 57-കാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി, പട്ടികയിലുള്ളത് 46...

Read More >>
Top Stories










//Truevisionall