മുംബൈ: (truevisionnews.com) പട്ടം പറത്തുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം.

നാഗ്പൂർ സ്വദേശി സോഹേൽ ഖാൻ സലീം ഖാൻ (22) ആണ് മരിച്ചത്. സംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് പട്ടം പറത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് കാൽ വഴുതി യുവാവ് താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന് മുകളിൽ സുരക്ഷാ ഭിത്തി ഇല്ലായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തതായി പൊലീസ് അറിയിച്ചു.
#young #man #met #tragic #end #after #falling #from #building #while #flying #kite.
