( www.truevisionnews.com) നെറ്റ്‌വര്‍ക്ക് നിലവാരക്കുറവിനെ കുറിച്ച് വ്യാപക പരാതി തുടരുമ്പോഴും പുത്തന്‍ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്നത് തുടര്‍ന്ന് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍.
84 ദിവസം വാലിഡിറ്റിയുള്ള 628 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവതരിപ്പിച്ചിരിക്കുന്നത്.
ദിവസം മൂന്ന് ജിബി ഡാറ്റ പ്രദാനം ചെയ്യുന്ന റീച്ചാര്‍ജ് പ്ലാനാണിത്. ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴിയാണ് റീച്ചാര്‍ജ് ചെയ്യേണ്ടത്.
ആനുകൂല്യങ്ങള്‍ ഏറെയുള്ള 628 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍.
ദില്ലിയും മുംബൈയും അടക്കമുള്ള എല്ലാ സര്‍ക്കിളുകളിലും ഈ പാക്കേജ് ലഭ്യമാണ്. 84 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ദിവസം മൂന്ന് ജിബി ഡാറ്റ സൗജന്യമായി ലഭിക്കും.
84 ദിവസത്തേക്ക് ആകെ 252 ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.
പരിധി കഴിഞ്ഞാല്‍ 40 കെബിപിഎസ് വേഗത്തില്‍ അണ്‍ലിമിറ്റഡ് ഡാറ്റയും ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നു. ഡാറ്റയ്ക്ക് പുറമെ അണ്‍ലിമിറ്റഡ് വോയിസ് കോളും 628 രൂപ റീച്ചാര്‍ജ് പ്ലാനില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നു.
ദിവസവും 100 വീതം എസ്എംഎസും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിനെല്ലാം പുറമെ ഗെയിമുകളും പോഡ്‌കാസ്റ്റുകളും സംഗീതവും, മറ്റ് വിനോദങ്ങളും ആസ്വദിക്കാം.
അതേസമയം 4ജി വിന്യാസം പുരോഗമിക്കുന്നതിന് ഇടയിലും ബിഎസ്എന്‍എല്ലിന്‍റെ നെറ്റ്‌വര്‍ക്ക് പലയിടങ്ങളിലും ഡാറ്റ, കോള്‍ പ്രശ്നങ്ങള്‍ നേരിടുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്.
#BSNL #introduced #new #rechargeplans #despite #widespread #complaints #poor #network #quality