തിരുവനന്തപുരം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവ സ്വർണ്ണക്കപ്പിന്റെ ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ സമാപന സമ്മേളന വേദിയിൽ.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയാണ് സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.
ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലാണ് മന്ത്രി ശില്പിയെ ക്ഷണിച്ചത്.
ശില്പിയെ കലോത്സവ വേദിയിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർട്ട് അധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായരോട് 1986 ൽ കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ് കപ്പ് നിർമ്മിക്കാൻ ആവശ്യപ്പെട്ടത്.
അങ്ങനെയാണ് നൂറ്റിപതിനേഴ് പവന്റെ സ്വർണ്ണക്കപ്പിന്റെ നിർമ്മാണം. പിന്നീട് സ്വർണക്കപ്പ് കലോത്സവത്തിന്റെ പ്രതീകമായി മാറുകയായിരുന്നു.
#Sculptor #Golden #Cup #closing #session #ArtFestival
