തിരുവനന്തപുരം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവ വേദിയുടെയും നഗരത്തിന്റെയും വൃത്തി ഉറപ്പാക്കുന്ന ശുചീകരണ തൊഴിലാളികൾ.

വേദികളിലെയും പരിസരങ്ങളിലെയും മാലിന്യം നീക്കാൻ രാത്രി വൈകിയും ഇടവേളകൾ ഇല്ലാതെ ജോലി ചെയ്യുകയാണ് ഇവർ.
തൊഴിലിനിടയിലും തന്റെ ജന്മസിദ്ധമായ കഴിവിനെ കൂടെ കൂട്ടുകയാണ് ജിനു. ഒൻപത് വർഷത്തോളമായി സെക്രട്ടറിയേറ്റ് കാര്യാലയത്തിൽ ശുചീകരണ തൊഴിലാളിയായി ജോലിനോക്കുകയാണ് ഇയാൾ.
25 വയസ് മുതൽ 5000,10000 മീറ്റർ അത്‌ലറ്റിക്സിൽ പങ്കെടുക്കുന്ന ജിനു നിരവധി മെഡലുകൾ രാജ്യത്തിന് വേണ്ടി സമ്മാനിച്ച അഭിമാന താരമാണ്.
എന്നാൽ ഇത്തരം മത്സരങ്ങൾക്കുള്ള റജിസ്ട്രേഷൻ ഫീസും യാത്ര ചിലവുമെല്ലാം ജിനുവിനെ പലപ്പോഴും തളർത്തുന്നു.
പിന്നോട്ട് ഒതുങ്ങാൻ ജിനു തയ്യാറല്ല. 675 രൂപ ദിവസ വേദന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജിനുവിന് പരിശീലത്തിനായി സമയം കണ്ടെത്തുന്നതിന് പലപ്പോഴും ജോലിയിൽ ഓവർ ഷിഫ്റ്റുകൾ എടുക്കേണ്ടി വരുന്നു.
മത്സരങ്ങളെ വാശിയോടെ നേരിടുന്ന ഇയാൾക്ക് നാളിതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല.
കോർപറേഷൻ തൊഴിലാളികൾ നൽകുന്ന സഹായവും പ്രോത്സാഹനവുമാണ് മുന്നോട്ട് കുതിക്കാൻ ജിനുവിന് പ്രചോദനം.
ജനുവരി 10,11,12 തിയതികളിലായി മംഗള സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സൗത്ത് ഏഷ്യ മാസ്റ്റേഴ്സ് അതിലേറ്റിക്സിൽ പങ്കെടുക്കാനായി കർണാടകയിലേക്ക് ട്രെയിൻ കേറാനുള്ള തിരക്കിനിടയിലാണ് കലോത്സവ വേദിയിൽ നിന്ന് ജിനുവിനെ പരിചയപ്പെടുന്നത്.
തിരുവനന്തപുരം ജില്ലയിലെ വള്ളക്കടവ് പുത്തൻപാലം സ്വദേശിയാണ് ഈ പ്രതിഭ.
#Jinu #not #ready #hold #back #Unbeknownst #anyone #cleaning #worker #secretariat #premises
