തിരുവനന്തപുരം : (truevisionnews.com) 63മത് സംസ്ഥാന കലോത്സവത്തിലെ പ്രധാന വേദിയായ എം ടി നിളയിലെ വ്യത്യസ്ത മേഖലകളിൽ സന്നദ്ധത അറിയിക്കുകയാണ് എൻ സി സി അംഗങ്ങൾ.

സി പി ടി സി കോളേജ് വട്ടിയൂർക്കാവിലെ 5 എൻ സി സി കേഡറ്റ്സ് ആയ രാഹുൽ നന്ദൻ, എസ് നാഗരാജ്, ആദിത്യൻ എസ്, ആദിത്യൻ കെ ആർ എന്നിവരാണ് മേളയുടെ ആരംഭം മുതൽ വേദിയിൽ സജ്ജരായി നിൽക്കുന്നത്.
കാണികളുടെ തിരക്ക് നിയന്ത്രിക്കുക, വേദിയിലെ കർട്ടൻ കൈകാര്യം ചെയ്യുക തുടങ്ങി ഒട്ടേറെ മേഖലയ്ക്ക് പിന്നിൽ സംഘത്തിന്റെ പരിപൂർണ്ണ സന്നദ്ധതയുണ്ട്.
ആദ്യമായി സംസ്ഥാന കലോത്സവത്തിന്റെ ഭാഗമാകുന്ന ടീം മേളയിലെ മറ്റു വേദികൾക്ക് പിന്നിലും പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്.

Article by വിഷ്ണു കെ
ബി എ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, പി ജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേർണലിസം
#NCC #cadets #Vattyoorkavu #synonymous #with #vibrancy #arts #festival
