Jan 8, 2025 06:22 AM

തിരുവനന്തപുരം: (truevisionnews.com) മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക്.

10 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 965 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. 961 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്താണ്. തൊട്ടു പിന്നിൽ 959 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്ത് ഉണ്ട്.

സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്താണ്. തിരുവനന്തപുരം കാർമെൽ ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനത്തും മാനന്തവാടി എംജിഎംഎസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്.

അവസാന ദിനമായ ഇന്ന് ഹയർ സെക്കന്ററി വിഭാഗം ആൺ കുട്ടികളുടെ നാടോടി നൃത്തം, ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ്, ഹൈസ്ക്കൂൾ വിഭാഗം കഥാ പ്രസംഗം തുടങ്ങിയ മത്സരങ്ങൾ ഉണ്ട്.

വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സിനിമ താരങ്ങളായ ടോവിനൊ തോമസും ആസിഫ് അലിയും മുഖ്യാഥിതികൾ ആകും.

#Who win #golden #cup #State #Arts #Festival #Exciting #Photo #Finish

Next TV

Top Stories










Entertainment News