മോഷണ വിരുതൻ; കോഴിക്കോട് പേരാമ്പ്രയിൽ വീടിന്റെ വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ പൊക്കി പോലീസ്

മോഷണ വിരുതൻ; കോഴിക്കോട് പേരാമ്പ്രയിൽ വീടിന്റെ വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ പൊക്കി പോലീസ്
Jul 25, 2025 10:15 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) പേരാമ്പ്രയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്പത്തൂർ വായനശാല പെട്രോൾ പമ്പിന് മുൻവശം ഡോ: അരുണിൻ്റെ നിർമ്മാണം പൂർത്തിയാവുന്ന വീടിൻ്റെ പണി പൂർത്തികരിച്ച വയറിംഗ് സാമഗ്രികളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പ്രതിയെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പയ്യോളി ബിസ്മി ബസാറിൽ കാഞ്ഞിരമുള്ള പറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് നിഷാൽ (22) ആണ് പൊലീസിൻ്റെ അവസരോചിതമായ ഇടപെടലിൽ വലയിൽ കുരുക്കിയത്. ഇയാളുടെ പേരിൽ പയ്യോളി പൊലീസിൽ 2 കേസുകൾ നിലവിലുണ്ട്.

മാസങ്ങൾക്ക് മുമ്പ് പാലേരിയിലെ പള്ളിയിൽ നിസ്ക്കാരം നടത്തി പോവുന്നതിനിടയിൽ പള്ളിയിലെ ഭണ്ഡാരം മോഷണം നടത്തി പൊലീസ് പിടിയിലായിരുന്നു. അന്ന് പരാതി ഇല്ലാത്ത തിനാൽ പൊലീസ് വിട്ടയക്കുകയായിരുന്നു. കല്പത്തൂർ വായനശാലയിൽ നടത്തിയ മോഷണത്തിന് തെളിവായി പൊലീസിന് ലഭിച്ച സിസിടിവിയിലെ അവ്യക്തമായ ദൃശ്യങ്ങളിൽ പാലേരിയിൽ പിടികൂടിയ ആളോട് സാദൃശ്യം തോന്നിയ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടിയത്.

ഇന്ന് വീണ്ടും ഈ വീടിൻ്റെ പരിസരത്ത് എത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒന്നര ലക്ഷം രൂപയുടെ വയറിംഗ് സാധനങ്ങളാണ് മോഷണം പോയത്. പണിക്കൂലി ഉൾപ്പെടെ രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു. പേരാമ്പ്ര പൊലീസ് ഇൻസ്പക്ടർ പി. ജംഷീദിൻ്റെ നിർദ്ദേശപ്രകാരം സബ്ബ് ഇൻസ്പക്ടർ പി. ഷമീർ, എ എസ് ഐ മനോജ്‌,സീനിയർ സിവിൽ പൊലിസ് ഓഫീസർ സി.എം. സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Police nab youth for stealing wiring materials from house in Perambra Kozhikode

Next TV

Related Stories
കണ്ണൂർ കൂത്തുപറമ്പിൽ നായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 26, 2025 01:30 PM

കണ്ണൂർ കൂത്തുപറമ്പിൽ നായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൂത്തുപറമ്പിൽ നായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥിക്ക്...

Read More >>
വയറുവേദന കൊണ്ട് പുളഞ്ഞു..... ശസ്ത്രക്രിയയ്ക്ക് വിദേയമാക്കിയ സ്ത്രീയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ ബാന്‍ഡുകള്‍

Jul 26, 2025 11:50 AM

വയറുവേദന കൊണ്ട് പുളഞ്ഞു..... ശസ്ത്രക്രിയയ്ക്ക് വിദേയമാക്കിയ സ്ത്രീയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ ബാന്‍ഡുകള്‍

ശസ്ത്രക്രിയയ്ക്ക് വിദേയമാക്കിയ സ്ത്രീയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍...

Read More >>
ജീവൻ പണയപ്പെടുത്തി കൊക്കയിലേക്ക്; കോഴിക്കോട് താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ

Jul 26, 2025 11:45 AM

ജീവൻ പണയപ്പെടുത്തി കൊക്കയിലേക്ക്; കോഴിക്കോട് താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ

മയക്കുമരുന്ന് കടത്തുന്നതിനിടെ താമരശ്ശേരി ചുരത്തിൽ പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ....

Read More >>
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: 'തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു' -  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Jul 26, 2025 11:36 AM

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: 'തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു' - വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍....

Read More >>
Top Stories

//Truevisionall