പയ്യന്നൂര്‍ (കണ്ണൂർ): ( www.truevisionnews.com ) പയ്യന്നൂര്‍ വെള്ളൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. വെള്ളൂര്‍ ആലിങ്കീഴില്‍ താമസിക്കുന്ന തൃക്കരിപ്പൂര്‍ ഉദിനൂര്‍ സ്വദേശി ടി.പി.സുഹൈലിന്റേയും തയ്യില്‍ സുമയ്യയുടേയും മകന്‍ ഹാഷിര്‍ (18) ആണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചക്ക് സ്‌കൂളില്‍നിന്നും വീടിന് സമീപത്തെ പള്ളിയിലേക്ക് പോകുന്നതിനിടയില്‍ വെള്ളൂര്‍ ആലിന്‍കീഴിലെത്തിയപ്പോള്‍ വിദ്യാര്‍ഥി കുഴഞ്ഞു വീഴുകയായിരുന്നു.
.gif)

സംഭവം ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍മാര്‍ ഹാഷിറിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍ സഫ, സന, സിയ, സഹല്‍.
Plus Two student dies of heart attack in Kannur Payyannur
