തിരുവനന്തപുരം: (truevisionnews.com) കലോത്സവം പോലെയുള്ള പൊതു പരിപാടികളിൽ മാലിന്യനിർമാർജനം ശ്രമകരമായ ജോലി തന്നെയാണ്.
പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ.
പുത്തരിക്കണ്ടം മൈതാനിയിലും സെൻട്രൽ സ്റ്റേഡിയത്തിലു പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുമായി പോവുകയാണെങ്കിൽ അതിന്മേൽ പ്ലാസ്റ്റിക് അറസ്റ്റ് എന്ന് എഴുതിയ ഒരു സ്റ്റിക്കർ പതിക്കും അതിനൊപ്പം 10 രൂപയും വാങ്ങിക്കും.
തിരിച്ചിറങ്ങുന്ന സമയത്ത് സ്റ്റിക്കർ പതിച്ച ഉൽപ്പന്നം വോളണ്ടിയേഴ്സ്നെ കാണിക്കണം. പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാനായാണ് ഇങ്ങനെ ഒരു മാർഗ്ഗം സ്വീകരിച്ചിരിക്കുന്നത്.
പുത്തരിക്കണ്ടം മൈതാനിയിലും സെൻട്രൽ സ്റ്റേഡിയത്തിലും നഗരസഭയുടെ നേതൃത്വത്തിലുള്ള വോളണ്ടിയർമാരും, മറ്റു വേദികളിൽ ശുചിത്വ കേരളം മിഷന്റെ നേതൃത്വത്തിലുള്ള വളണ്ടിയർമാരുമാണ് ഡ്യൂട്ടിക്ക് ഉണ്ടാവുക.
Article by Sivani R
ICJ Calicut Press Club 8078507808
#No #plastic #Municipal #Corporation #arrests #plastic #Kalotsava #city