---
title: "#Keralaschoolkalolsavam2025 | ചെണ്ട തായമ്പകത്തിൽ ആദിത്ത് രമേഷിന് എ ഗ്രേഡ്   "
english_title: "#A #grade #AdithRamesh #Chenda #Tayambakam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261474/a-grade-adithramesh-chenda-tayambakam"
published_at: "2025-01-06T13:22:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677b8c0521c33_adith.jpg"
keywords: []
---

# #Keralaschoolkalolsavam2025 | ചെണ്ട തായമ്പകത്തിൽ ആദിത്ത് രമേഷിന് എ ഗ്രേഡ്   

> **Lead Summary:** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ചെണ്ട തായമ്പകത്തിൽ കണ്ണൂർ ചെറുകുന്ന് ജി ബി എച്ച് എസ് എസി ലെ പ്ലസ് വൺ വിദ്യാർത്ഥി ആദിത്ത് രമേഷ് എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി.

## Article Content

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ചെണ്ട തായമ്പകത്തിൽ കണ്ണൂർ ചെറുകുന്ന് ജി ബി എച്ച് എസ് എസി ലെ പ്ലസ് വൺ വിദ്യാർത്ഥി ആദിത്ത് രമേഷ് എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി.

കലാമണ്ഡലം രാധാകൃഷ്ണനാണ് പരിശീലകൻ. മോറാഴ സ്വദേശി രമേഷിൻ്റെയും പ്രിയയുടെയുടേയും മകനാണ്.

കഴിഞ്ഞ വർഷം കൊല്ലം സംസ്ഥാന കലോത്സവത്തിലും ചെണ്ട തായമ്പക ത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടിയിരുന്നു. നർത്തികയായ ചേച്ചി ആര്യയോടൊപ്പം ആദിത്ത് കലോത്സവങ്ങൾ കാണാൻ പോകാറുണ്ടായിരുന്നു.

ആര്യ രമേഷ് സ്കൂൾ കലോത്സവത്തിൽ ഭരതനാട്യം ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പങ്കെടുത്ത് ശ്രദ്ധേയമായ മത്സരം കാഴ്ചവെച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261474/a-grade-adithramesh-chenda-tayambakam)