തിരുവനന്തപുരം : ( www.truevisionnews.com) 63ആമത് സംസ്ഥാന കലോത്സവത്തിൽ കാസർകോട്ടിലെ ഒരുവീട്ടിൽ നിന്നും ഹയർസെക്കൻഡറി വിഭാഗം മിമിക്രി മത്സരത്തിലും ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിലും പങ്കാളികളാവാൻ എത്തിയിരിക്കുകയാണ് വർഷയും ശിവാനിയും .

ഇവരുടെ കലയ്ക്ക് പിന്നിൽ അമ്മയും ഒട്ടനവധി റിയാലിറ്റി ഷോയിൽ പങ്കാളിയും 5 തവണ കുടുംബശ്രീ സംസ്ഥാന തല മിമിക്രി ജേതാവുമായ സരിതയുടെ അകമഴിഞ്ഞ പരിശീലനവും പരിപൂർണ പിന്തുണയുമാണ്.
ഇത്തവണ മിമിക്രി വിഭാഗത്തിൽ മത്സരിക്കുന്ന വർഷ മുൻ സംസ്ഥാന കലോത്സവത്തിൽ എച്ച് എസ് വിഭാഗം വഞ്ചിപാട്ടിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
വർഷ കാസർഗോഡിലെ ബി.എ.ആർ.എച്ച്.എസ്.എസ്. ലെ പ്ലസ് ടു വിദ്യാർഥിയും ശിവാനി ജി.വി. എച്ച്.എസ്.എസ്. ഇരിയാണിയിലെ 8ആം ക്ലാസ് വിദ്യാർഥിയാണ്.

Article by വിഷ്ണു കെ
ബി എ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, പി ജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേർണലിസം
#Harsha #and #Shivani #at #state #school #arts #festival #stage #with #their #mother's #mime #training #skills
