തിരുവനന്തപുരം : ( www.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം ഓയിൽ പെയിന്റിങ്ങിൽ എ ഗ്രേഡ് നേടിയിരിക്കുകയാണ് മിത്രവിന്ദ പി.ആർ.
തൃശ്ശൂർ കൊടകര ഡോൺ ബോസ്കോ ജിഎച്ച്സിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ കുട്ടി ചിത്രകാരി. ഏഴാം ക്ലാസ് മുതൽ ജില്ലാ കലോത്സവങ്ങളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ആദ്യ തവണയാണ് സംസ്ഥാന തലത്തിലേക്ക് എത്തുന്നത്.
ശാന്തകുമാരി, അനിമേഷ് സേവിയർ,ജോൺ എന്നീ അധ്യാപകരുടെ ശിക്ഷണത്തിൽ നാലാം ക്ലാസ് മുതൽ ചിത്രകല പഠിച്ചു വരികയാണ് മിത്രവിന്ദ.
ക്ലേ മോഡലിങ്ങിൽ ജില്ല ശാസ്ത്രോത്സവത്തിലും മികച്ച നേട്ടം കൈവരിച്ച മിടുക്കിയാണ് താരം. രാജേഷ്, ദിവ്യ എന്നിവരുടെ മകളാണ് മിത്രവിന്ദ.
#MitravindaPR #excelled #in #oil #painting #kerala #schoolkalolsavam2025