---
title: "#keralaschoolkalolsavam2025 | സംസ്കൃതം കഥാ രചന; കന്നി മത്സരത്തിൽ ദേവപ്രിയക്ക് എ ഗ്രേഡ് "
english_title: "#Sanskrit #Story #Writing #Devpriya #gets #Agrade #maiden #competition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261391/sanskrit-story-writing-devpriya-gets-agrade-maiden-competition"
published_at: "2025-01-06T09:48:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677b5a046c508_1.jpg"
keywords: []
---

# #keralaschoolkalolsavam2025 | സംസ്കൃതം കഥാ രചന; കന്നി മത്സരത്തിൽ ദേവപ്രിയക്ക് എ ഗ്രേഡ് 

> **Lead Summary:** **തിരുവനന്തപുരം : ** സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സംസ്കൃത കലോത്സവത്തിന്റെ ഭാഗമായി നടന്ന ഹൈസ്കൂൾ വിഭാഗം സംസ്കൃതം കഥാരചന മത്സരത്തിൽ ആദ്യ തവണയിൽ തന്നെ എ ഗ്രേഡ് എന്ന നേട്ടം കൈവരിക്കാൻ ദേവപ്രിയക്ക് കഴിഞ്ഞു.

## Article Content

**തിരുവനന്തപുരം : ** സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സംസ്കൃത കലോത്സവത്തിന്റെ ഭാഗമായി നടന്ന ഹൈസ്കൂൾ വിഭാഗം സംസ്കൃതം കഥാരചന മത്സരത്തിൽ ആദ്യ തവണയിൽ തന്നെ എ ഗ്രേഡ് എന്ന നേട്ടം കൈവരിക്കാൻ ദേവപ്രിയക്ക് കഴിഞ്ഞു.

മലപ്പുറം മന്നം സ്മാരക എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവപ്രിയ.

> സംസ്കൃത ഭാഷയിൽ പ്രാവീണ്യം നേടിക്കൊണ്ടിരിക്കുന്ന ദേവപ്രിയ "വിശ്വാസം ഏവ സർവ്വ"മെന്ന വിഷയത്തിലാണ് കഥ രചിച്ചത്. കൃഷിവകുപ്പിൽ ജോലിചെയ്യുന്ന ദേവാനന്ദിന്റെയും ദിവ്യയുടെയും മകളാണ് ദേവപ്രിയ.പി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261391/sanskrit-story-writing-devpriya-gets-agrade-maiden-competition)