---
title: "#keralaschoolkalolsavam2025 | കഥകളി സംഗീതത്തിൽ അനികേത് രാജക്ക് എ ഗ്രേഡ്  "
english_title: "#Agrade #for #AniketRaja #in #Kathakali #music"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261390/agrade-for-aniketraja-in-kathakali-music"
published_at: "2025-01-06T09:45:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677b58f69bf0c_1.jpg"
keywords: []
---

# #keralaschoolkalolsavam2025 | കഥകളി സംഗീതത്തിൽ അനികേത് രാജക്ക് എ ഗ്രേഡ്  

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കഥകളി സംഗീതത്തിൽ എ ഗ്രേഡ് നേടി കണ്ണൂർ ചെറുകുന്ന് ബോയ്സ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ അനികേത് രാജ.

## Article Content

**തിരുവനന്തപുരം : **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കഥകളി സംഗീതത്തിൽ എ ഗ്രേഡ് നേടി കണ്ണൂർ ചെറുകുന്ന് ബോയ്സ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ അനികേത് രാജ.

ഏഴാം ക്ലാസ് മുതൽ കഥകളി സംഗീതം പഠിച്ചു വരികയാണ് ഈ കൊച്ചു മിടുക്കൻ.

തുടർച്ചയായി രണ്ടാം തവണയാണ് അനികേതിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിക്കുന്നത്.

കലാനിലയം ഹരി മാഷിന്റെ ശിക്ഷണത്തിലാണ് അനികേത് കഥകളി സംഗീതം അഭ്യസിക്കുന്നത്.

കിർമ്മീര വധത്തിലെ ജയരുചിര എന്ന പദം ചൊല്ലിയാണ് പ്രതിഭ ഈ നേട്ടം കൈവരിച്ചത്. കഥകളി സംഗീതം കൂടാതെ ക്ലാസിക്കൽ മ്യൂസിക്, മൃദംഗം,ചെണ്ട എന്നിവയും അഭ്യസിക്കുന്നുണ്ട്.

കോട്ടയ്ക്കൽ കോവിലകത്തെ പ്രകാശ് രാജയുടെയും ചിറക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക മഞ്ജുളവർമ്മയുടെയും മകനാണ് അനികേത് രാജ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261390/agrade-for-aniketraja-in-kathakali-music)