---
title: "#keralaschoolkalolsavam2025 | കരിയും കരി മരുന്നും ഇല്ലാതായാൽ ; ദിയ ദയാനന്ദന് കാർട്ടൂണിൽ എ ഗ്രേഡ്"
english_title: "#If #charcoal #and #charcoal #medicine #are #gone #Diya #Dayanandan #AGrade #Cartoon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261371/if-charcoal-and-charcoal-medicine-are-gone-diya-dayanandan-agrade-cartoon"
published_at: "2025-01-06T08:24:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677b45ef47033_1.jpg"
keywords: []
---

# #keralaschoolkalolsavam2025 | കരിയും കരി മരുന്നും ഇല്ലാതായാൽ ; ദിയ ദയാനന്ദന് കാർട്ടൂണിൽ എ ഗ്രേഡ്

> **Lead Summary:** **തിരുവനന്തപുരം: ( **[**www.truevisionnews.com**)] കരിയും കരി മരുന്നും ഇല്ലാതായാൽ ... കലോത്സവ വേദിയിൽ പൂരത്തിൻ്റെ നാടിൻ്റെ ആശങ്കകൾ പങ്ക് വെച്ച് തൃശൂർ ചെന്ത്രാപ്പിനി സ്വദേശിനി ദിയ ദയാനന്ദൻ.

## Article Content

**തിരുവനന്തപുരം: ( **[**www.truevisionnews.com**)] കരിയും കരി മരുന്നും ഇല്ലാതായാൽ ... കലോത്സവ വേദിയിൽ പൂരത്തിൻ്റെ നാടിൻ്റെ ആശങ്കകൾ പങ്ക് വെച്ച് തൃശൂർ ചെന്ത്രാപ്പിനി സ്വദേശിനി ദിയ ദയാനന്ദൻ.

> "കരിയും കരി മരുന്നും ഇല്ലാതായാൽ " എന്ന വിഷയത്തിൽ നടന്ന എച്ച് എസ് വിഭാഗം കാർട്ടൂൺ മത്സരത്തിൽ ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂളിലെ 10 ാം ക്ലാസ് വിദ്യാർത്ഥിനി ദിയാ ദയാനന്ദൻ എ ഗ്രേഡ് നേടി.

സ്കൂളിലെ സംഗീത അധ്യാപകനായ സ്വേദിൽ മാഷാണ് വരയുടെ ലോകം പരിചയപ്പെടുത്തിയത്.

കാർട്ടൂണിസ്റ്റ് ദിൻ രാജ് ആവശ്യമായ പരിശീലനം നൽകി. ജില്ലാ കലോത്സവത്തിൽ ഓയിൽ പെയിൻ്റിംഗ്, വാട്ടർ കളറിംഗ് , സംസ്കൃതം കഥാ രചന, വന്ദേമാതരം , സംസ്കൃതം കഥാ രചനാ എന്നിവയിൽ മത്സരിച്ചിരുന്നു. ദയാനന്ദൻ - ഇന്ദു ദമ്പതികളുടെ മകളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261371/if-charcoal-and-charcoal-medicine-are-gone-diya-dayanandan-agrade-cartoon)