#keralaschoolkalolsavam2025 | സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പിലേക്ക് കണ്ണൂരും കോഴിക്കോടും തൃശ്ശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

#keralaschoolkalolsavam2025  | സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പിലേക്ക് കണ്ണൂരും കോഴിക്കോടും തൃശ്ശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം
Jan 6, 2025 06:48 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം.

പകുതിയോളം മത്സരങ്ങൾ അവസാനിച്ചപ്പോൾ കണ്ണൂരിന് 449 പോയിന്റും തൃശൂരിന് 448 പോയിന്റും കോഴിക്കോടിന് 446 പോയിന്റുമാണ് ഉള്ളത്. പാലക്കാടാണ് നാലാം സ്ഥാനത്ത്.

സ്കൂളുകളിൽ 65 പോയിന്റുമായി തിരുവനന്തപുരം കാർമൽ ഹയർ സെക്കന്ററി സ്കൂളാണ് ഇപ്പോൾ മുന്നിലുള്ളത്. പത്തനംതിട്ട എസ്‌വിജിവി ഹയർ സെക്കന്ററി സ്കൂളും ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂളും 60 പോയിന്റ്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

സമയക്രമം പാലിച്ചാണ് ഏറെകുറെ എല്ലാ മത്സരങ്ങളും ഇന്നലെ അവസാനിച്ചത്.

ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളുടെ മിമിക്രി, മോണോ ആക്‌ട് മത്സരങ്ങൾ ഹൈസ്കൂൾ വിഭാഗം ആൺ കുട്ടികളുടെ നാടോടി നൃത്തം, ഹൈസ്ക്കൂൾ വിഭാഗം ദഫ് മുട്ട്, ചവിട്ടു നാടകം തുടങ്ങിയ ജനകീയ ഇനങ്ങൾ ഇന്ന് നടക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചക്ക് പുത്തരികണ്ടത്തെ ഭക്ഷണ കലവറ സന്ദ‍ർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

#State #School #Arts #Festival #Kannur #Kozhikode #Thrissur #battle #out #gold #cup

Next TV

Related Stories
#keralaschoolkalolsavam2025 | അനന്തപുരി കലോത്സവത്തിൽ കശ്മീർ വസന്തം; ഏഴ് പേർക്ക് എ ഗ്രേഡ്

Jan 7, 2025 09:18 PM

#keralaschoolkalolsavam2025 | അനന്തപുരി കലോത്സവത്തിൽ കശ്മീർ വസന്തം; ഏഴ് പേർക്ക് എ ഗ്രേഡ്

കാരന്തൂർ മർകസിലെ 7 വിദ്യാർത്ഥികളാണ് മികച്ച പ്രകടനത്തിലൂടെ എ ഗ്രേഡ് നേടിയത്....

Read More >>
#keralaschoolkalolsavam2025 | പെണ്‍വേഷമണിഞ്ഞ് രാഖില്‍, കൈയടിച്ച് പ്രേക്ഷകര്‍

Jan 7, 2025 09:12 PM

#keralaschoolkalolsavam2025 | പെണ്‍വേഷമണിഞ്ഞ് രാഖില്‍, കൈയടിച്ച് പ്രേക്ഷകര്‍

ജി .വി.എച്ച് എസ് എസ് മുട്ടറയിലെ പ്ലസ് ടൂ വിദ്യാര്‍ഥിയായ രാഖില്‍ രഘുനാഥാണ് കാഴ്ചയില്‍ തന്നെ ഏവരുടെയും ശ്രദ്ധ...

Read More >>
#keralaschoolkalolsavam2025 | ഉള്ളുലച്ച് മാപ്പിളപ്പാട്ട്; ഉരുൾപൊട്ടൽ ദുരന്തത്തിന്റ നടുക്കുന്ന ഓർമകളുമായി മിസ്ബ മുജീബ്

Jan 7, 2025 08:48 PM

#keralaschoolkalolsavam2025 | ഉള്ളുലച്ച് മാപ്പിളപ്പാട്ട്; ഉരുൾപൊട്ടൽ ദുരന്തത്തിന്റ നടുക്കുന്ന ഓർമകളുമായി മിസ്ബ മുജീബ്

ഇശൽ താനം, ഈണമിട്ടത് ഹനീഫ മുടിക്കോടാണ്. ഗഫൂർ അണ്ടത്തോട്, ജീന രാമകൃഷ്ണൻ എന്നിവർ...

Read More >>
#keralaschoolkalolsavam2025 | ഉജ്ജ്വല വിജയവുമായി നാട്യ ഇളവരശി അനന്യ ആദർശ്

Jan 7, 2025 08:33 PM

#keralaschoolkalolsavam2025 | ഉജ്ജ്വല വിജയവുമായി നാട്യ ഇളവരശി അനന്യ ആദർശ്

ബാല ഓജസി , നാട്യ ഇളവരശി, നാട്യപ്രിയ , കർമനിപുണ എന്നിവ ലഭിച്ച പുരസ്കാരങ്ങളിൽ ചിലതു മാത്രം....

Read More >>
#keralaschoolkalolsavam2025 | കഥയറിഞ്ഞ് ആടി; ‘കാലകേയ വധ’വുമായി കഥകളി വേഷത്തിൽ ഇന്ദുബാല

Jan 7, 2025 08:31 PM

#keralaschoolkalolsavam2025 | കഥയറിഞ്ഞ് ആടി; ‘കാലകേയ വധ’വുമായി കഥകളി വേഷത്തിൽ ഇന്ദുബാല

കാൽഡിയൻ ഹയർ സെക്കന്റ്റി സ്കൂളിലെ എട്ടാം ക്ലാസ്...

Read More >>
#keralaschoolkalolsavam2025 | ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ പിന്തള്ളി വൈഗക്ക്  ഇംഗ്ലീഷ് കവിത രചനയിൽ  എ ഗ്രേഡ്

Jan 7, 2025 08:04 PM

#keralaschoolkalolsavam2025 | ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ പിന്തള്ളി വൈഗക്ക് ഇംഗ്ലീഷ് കവിത രചനയിൽ എ ഗ്രേഡ്

കൊല്ലം എം ജി ടി എച്ച് എസ് എസ് മുഖത്തലയിലെ ഒമ്പതാം ക്ലാസ്...

Read More >>
Top Stories