---
title: "#keralaschoolkalolsavam2025 | ഭരതനാട്യത്തിൽ കോഴിക്കോടിന് അഭിമാനം; ഭാവ രാഗ താളമോടെ നടനവുമായി ആദിത്യൻ ജി അയ്യർ "
english_title: "#Kozhikode #is #proud #Bharatanatyam #AdityanGIyer #danced #beat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261336/kozhikode-is-proud-bharatanatyam-adityangiyer-danced-beat"
published_at: "2025-01-05T22:31:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677abb1576191_1.jpg"
keywords: []
---

# #keralaschoolkalolsavam2025 | ഭരതനാട്യത്തിൽ കോഴിക്കോടിന് അഭിമാനം; ഭാവ രാഗ താളമോടെ നടനവുമായി ആദിത്യൻ ജി അയ്യർ 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്റ്റി വിഭാഗം ആൺ കുട്ടികളുടെ ഭരതനാട്യ മത്സരത്തിൽ എ ഗ്രേഡുമായി ആദിത്യൻ ജി അയ്യർ.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്റ്റി വിഭാഗം ആൺ കുട്ടികളുടെ ഭരതനാട്യ മത്സരത്തിൽ എ ഗ്രേഡുമായി ആദിത്യൻ ജി അയ്യർ.

കോഴിക്കോട് ജി എച്ച് എസ് എസ് പന്തീരാൻങ്കാവ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആദിത്യൻ.

ഭാവ-രാഗ-താളങ്ങളും നാട്യവും കൂടി ചേർന്നപ്പോൾ നൃത്ത കലയിലെ ജനപ്രിയ ഇനമായ ഭരതനാട്യത്തിൽ കാണികളും അക്ഷമയോടെ മത്സരം കണ്ടുനിന്നു.

ഒൻപത് വർഷത്തോളമായി നൃത്ത കലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കലാകാരൻ കലോത്സവ വേദിയിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും വിജയവുമായാണ് മടങ്ങിയത്.

കലാമണ്ഡലം ശ്രീരേഖ ജി നായറിന് കീഴിലാണ് ആദിത്യൻ പരിശീലനം നേടുന്നത്.

ഗുണരഞ്ജൻ അഡ്വ. രാധിക ജി അയ്യർ ദമ്പതികളുടെ മകനാണ്. സഹോദരൻ ആദർശ് ജി അയ്യർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261336/kozhikode-is-proud-bharatanatyam-adityangiyer-danced-beat)