തിരുവനന്തപുരം: (truevisionnews.com) പുറത്തെ പൊരിവെയിലിനൊപ്പം കലോത്സവ വേദികളിലും മത്സരച്ചൂടേറുന്നു.
സംസ്ഥാന സ്കൂൾ കാലോത്സവം ആവേശകരമായ രണ്ടാം ദിനം അവസാനത്തിലേക്ക് അടുക്കുമ്പോൾ സ്വർണ കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കണ്ണൂരും കോഴിക്കോടും തൃശ്ശൂരും.
413പോയന്റുമായി തൃശ്ശൂരാണ് മുന്നിൽ. 409 പോയന്റുമായി കണ്ണൂരും 408 പോയന്റുമായി കോഴിക്കോടും 400 പോയന്റുമായി പാലക്കാടുമാണ് തൊട്ടുപിന്നിൽ ഉള്ളത്.
വരും ദിവസങ്ങളിലും ഈ ജില്ലകൾ തമ്മിൽ വീറുറ്റ പോരാട്ടമാവുമെന്ന് കലാസ്വാദകരും കണക്ക് കൂട്ടുന്നു.
സ്കൂൾ തലത്തിൽ ആലത്തൂർ ബി എസ് എസ് ഗുരുകുലം ഹയർ സെക്കന്റ്റി സ്കൂൾ 60 പോയന്റുമായി മുന്നേറുകയാണ്. 50 പോയന്റുമായി കാർമൽ ഹയർ സെക്കന്റ്റി സ്കൂൾ വഴുതക്കാടുമാണ് രണ്ടാം സ്ഥാനത്തുള്ളത്.
കലോത്സവ വേദികളിൽ വർഷങ്ങളായി മികച്ച മുന്നേറ്റം സൃഷ്ടിക്കുന്ന പ്രമുഖ സ്കൂളുകളാണിവ.
ജനപ്രിയ ഇനങ്ങളാണ് ഇന്നത്തെ വേദികളെ കീഴടക്കുന്നത്.
വേദി മൂന്നായ ടാഗോർ തിയേറ്ററിൽ രാവിലെ 9.30ന് തുടങ്ങിയ ഹയർ സെക്കന്‍ഡറി വിഭാഗം നാടക മത്സരമാണ് ഇന്നത്തെ മുഖ്യ ആകർഷണം. വേദി രണ്ടിൽ ഉച്ചയ്ക്ക് ശേഷം ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ നാടോടിനൃത്ത മത്സരവും നടന്നു.
ഒഴിവ് ദിനമായതിനാൽ വൈകിട്ടോടെ വേദികളിൽ കാണികളും നിറഞ്ഞിരിക്കുകയാണ്.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#compete #second #day #Puranagari #ahead #Anantapuri