#tiger | പറമ്പിലേക്ക് ആടുകളുമായി പോയപ്പോൾ കടുവ എത്തിയെന്ന് വീട്ടമ്മ; ഭയന്നോടിയപ്പോൾ കൈയ്ക്ക് പരിക്ക്, സംഭവം കോഴിക്കോട്

#tiger | പറമ്പിലേക്ക് ആടുകളുമായി പോയപ്പോൾ കടുവ എത്തിയെന്ന് വീട്ടമ്മ; ഭയന്നോടിയപ്പോൾ കൈയ്ക്ക് പരിക്ക്, സംഭവം കോഴിക്കോട്
Jan 3, 2025 10:14 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) ആടിനെ മേയ്ക്കാൻ പുറത്തുപോയ വീട്ടമ്മയ്ക്ക് അജ്ഞാത ജീവിയെ കണ്ട് ഭയന്നോടുന്നതിനിടെ പരിക്കേറ്റു.

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൈക്കാട് ഗ്രേസി എന്നയാൾക്കാണ് കൈയ്ക്ക് പരിക്കേറ്റത്. കടുവയെ കണ്ട് ഭയന്നോടുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ഇവർ പറഞ്ഞു. ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം ഉണ്ടായത്.

പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട കൂരിയോട് ഭാഗത്ത് വെച്ചാണ് താൻ കടുവയെ കണ്ടതെന്ന് ഗ്രേസി പറഞ്ഞു. വീടിന് അടുത്തുള്ള പറമ്പിലേക്ക് ആടുകളുമായി പോയപ്പോഴാണ് കടുവ എത്തിയത്.

ആടുകൾ പേടിച്ച് ചിതറി ഓടിയപ്പോൾ കടുവ തന്നെ ആക്രമിക്കാൻ വരികയായിരുന്നു. ഭയന്ന് ഓടുന്നതിനിടയിലാണ് കൈയ്ക്ക് പരിക്കേറ്റതെന്നും ഇവർ കൂട്ടിച്ചേർത്തു.

രണ്ടാഴ്ച മുമ്പും പ്രദേശത്ത് അജ്ഞാത ജീവി ആടിനെയും പട്ടിയെയും കടിച്ചു കൊന്നിരുന്നു. കാൽപ്പാടുകൾ പരിശോധിച്ച അധികൃതർ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഫോറസ്റ്റ് അധികൃതർ വിവിധ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.

എന്നാൽ ക്യാമറയിൽ ഇതുവരെ ഒന്നും പതിഞ്ഞിട്ടില്ല. കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഗ്രേസിയെ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് സന്ദർശിച്ചു. സംഭവം നടന്ന സ്ഥലത്ത് പീടികപ്പാറ ഫോറസ്റ്റ് സെക്ഷനിലെ ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും ക്യാമ്പ് ചെയ്യുന്നുണ്ട്.

#housewife #said #that #tiger #came #when #she #went #field #with #goats #Hand #injured #when #scared #incident #Kozhikode

Next TV

Related Stories
#drowned |  പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾക്ക് ദാരുണാന്ത്യം

Jan 5, 2025 08:24 PM

#drowned | പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾക്ക് ദാരുണാന്ത്യം

ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുട്ടികളെ ഉടൻ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജോഫിൻ മരണപ്പെട്ടു....

Read More >>
#case | വിമാനത്തിൽ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കി,  മലയാളി യാത്രക്കാരനെതിരെ കേസെടുത്തു

Jan 5, 2025 08:11 PM

#case | വിമാനത്തിൽ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കി, മലയാളി യാത്രക്കാരനെതിരെ കേസെടുത്തു

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നുമെത്തിയ തൃശൂർ സ്വദേശി സൂരജിനെതിരെയാണ്...

Read More >>
#hanging | അമ്മയെയും ഒൻപത് വയസുള്ള മകളെയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Jan 5, 2025 07:17 PM

#hanging | അമ്മയെയും ഒൻപത് വയസുള്ള മകളെയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ആളൂരിലെ വാടക ഫ്ളാറ്റിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ...

Read More >>
#accident |  ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് നിയന്ത്രണം തെറ്റി മറിഞ്ഞു, ഒരാൾ മരിച്ചു

Jan 5, 2025 07:14 PM

#accident | ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് നിയന്ത്രണം തെറ്റി മറിഞ്ഞു, ഒരാൾ മരിച്ചു

വഴിയരികിൽ നിന്ന തീർത്ഥാടകനെയാണ് ഇടിച്ചുതറിപ്പിച്ചത്....

Read More >>
#arrest |   ഭിക്ഷ തേടിയെത്തിയ വയോധികയെ വീട്ടിനുളളിൽ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമം, പൊലീസുകാരൻ അടക്കം പിടിയിൽ

Jan 5, 2025 04:57 PM

#arrest | ഭിക്ഷ തേടിയെത്തിയ വയോധികയെ വീട്ടിനുളളിൽ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമം, പൊലീസുകാരൻ അടക്കം പിടിയിൽ

വട്ടിയൂർക്കാവ് സ്റ്റേഷൻ പൊലീസുകാരനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണ് പിടിയിൽ ആയത്....

Read More >>
#accident |  നടന്നുപോവുകയായിരുന്ന ഒമ്പത് വയസ്സുകാരയെ കാറിടിച്ചു തെറിപ്പിച്ചു

Jan 5, 2025 04:42 PM

#accident | നടന്നുപോവുകയായിരുന്ന ഒമ്പത് വയസ്സുകാരയെ കാറിടിച്ചു തെറിപ്പിച്ചു

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു...

Read More >>
Top Stories