---
title: "#keralaschoolkalolsavam2025 | ദേവരാഗിന്റെ സംഗീതത്തിന് കരുത്തായി അമ്മ ദിവ്യ"
english_title: "#kerala #school #kalolsavam #2025  #mother #Divya #strength #Devarag's #music"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261298/kerala-school-kalolsavam-2025-mother-divya-strength-devarags-music"
published_at: "2025-01-05T19:48:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677a94ad3a244_divya.jpg"
keywords: []
---

# #keralaschoolkalolsavam2025 | ദേവരാഗിന്റെ സംഗീതത്തിന് കരുത്തായി അമ്മ ദിവ്യ

> **Lead Summary:** ** **വീൽചെയറിലേറി വന്ന അമ്മ ദിവ്യയുടെ പിന്തുണയിൽ ഹൈസ്കൂൾ വിഭാഗം ബോയ്സ് കഥകളി സംഗീത മത്സരത്തിൽ എ ഗ്രേഡ് നേടി ദേവരാഗ്. കണ്ണൂർ ജി.എച്ച്.എസ്‌.എസ്‌ മതിൽ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിയാണ് ദേവരാഗ് രാജേഷ്.

## Article Content

** **വീൽചെയറിലേറി വന്ന അമ്മ ദിവ്യയുടെ പിന്തുണയിൽ ഹൈസ്കൂൾ വിഭാഗം ബോയ്സ് കഥകളി സംഗീത മത്സരത്തിൽ എ ഗ്രേഡ് നേടി ദേവരാഗ്. കണ്ണൂർ ജി.എച്ച്.എസ്‌.എസ്‌ മതിൽ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിയാണ് ദേവരാഗ് രാജേഷ്.

പയ്യന്നൂർ സബ് കോടതിയിൽ ജൂനിയർ സൂപ്രണ്ട് ആണ് ദിവ്യ. ഭിന്നശേഷിക്കാരിയായ ദിവ്യ വീൽ ചെയറിലാണ് മകനൊപ്പം കലോത്സവത്തിനെത്തിയത് .

പതിമൂന്നാം നമ്പർ വേദിയായ ചാലക്കുടി പുഴയിൽ അമ്മയ്ക്കൊപ്പം എത്തിയ ദേവരാഗിന് കാണികളുടെയും വൻ പിന്തുണയായിരുന്നു. സംസ്ഥാന കലോത്സവത്തിൽ ആദ്യമായാണ് ദേവരാഗ് മത്സരിക്കുന്നത്.

ആദ്യമായി പങ്കെടുത്ത മത്സരയിനത്തിൽ തന്നെ എ ഗ്രേഡ് നേടാനായതിൻ്റെ സന്തോഷത്തിലാണ് അമ്മയും മകനും. കോഴിക്കോട് സ്വദേശിയായ കലാനിലയം ഹരിയാണ് ദേവരാഗിൻ്റെ ഗുരു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261298/kerala-school-kalolsavam-2025-mother-divya-strength-devarags-music)