#accident | നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ യുവതിയും മരിച്ചു, മരണം രണ്ടായി

#accident | നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ യുവതിയും മരിച്ചു, മരണം രണ്ടായി
Jan 3, 2025 07:17 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com) വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി. വടക്കഞ്ചേരി ചുവട്ട്പാടത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു.

കോട്ടയം പെരുമ്പനച്ചി സ്വദേശിനി ഇവിയോണ്‍ (25) ആണ് മരിച്ചത്. ബൈക്ക് യാത്രികനായ കോട്ടയം പാമ്പാടി സ്വദേശി സനൽ (25) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. വൈകിട്ടോടെയാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചത്.

ദേശീയ പാതയിൽ ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ അപകടമുണ്ടായത്. ഇരുവരും ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയ പാതയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ഇരുവരും സ‍ഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന സനലിനെയും സുഹൃത്ത് ലിവിയോണിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സനല്‍ മരിച്ചിരുന്നു.

ഇവിടെ ഇതിന് മുമ്പും അപകടമുണ്ടായിട്ടുണ്ട്. ഇവിടെ വാഹനം നിർത്തിയിടരുതെന്ന് നിർദേശം ഉണ്ടായിരുന്നു. നേരത്തെ ഇവിടെ അപകടമുണ്ടായതിന്‍റെ പശ്ചാത്തലത്തിലായിരുന്നു നിർദേശം. എന്നാൽ, വീണ്ടും വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. ഇതിനെ തുടർന്നാണ് ഇപ്പോൾ ദാരുണസംഭവമുണ്ടായിരിക്കുന്നത്.

#Bike #hit #accident #behind #stopped #lorry #seriously #injured #woman #also #died #making #death #two

Next TV

Related Stories
#arrest |   ഭിക്ഷ തേടിയെത്തിയ വയോധികയെ വീട്ടിനുളളിൽ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമം, പൊലീസുകാരൻ അടക്കം പിടിയിൽ

Jan 5, 2025 04:57 PM

#arrest | ഭിക്ഷ തേടിയെത്തിയ വയോധികയെ വീട്ടിനുളളിൽ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമം, പൊലീസുകാരൻ അടക്കം പിടിയിൽ

വട്ടിയൂർക്കാവ് സ്റ്റേഷൻ പൊലീസുകാരനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണ് പിടിയിൽ ആയത്....

Read More >>
#accident |  നടന്നുപോവുകയായിരുന്ന ഒമ്പത് വയസ്സുകാരയെ കാറിടിച്ചു തെറിപ്പിച്ചു

Jan 5, 2025 04:42 PM

#accident | നടന്നുപോവുകയായിരുന്ന ഒമ്പത് വയസ്സുകാരയെ കാറിടിച്ചു തെറിപ്പിച്ചു

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു...

Read More >>
#ARREST |  പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം, പ്രതികളായ ദമ്പതിമാർ അറസ്റ്റിൽ

Jan 5, 2025 03:41 PM

#ARREST | പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം, പ്രതികളായ ദമ്പതിമാർ അറസ്റ്റിൽ

2024 ഡിസംബർ ഒന്നിനാണ് 15 കാരനായ ആദികൃഷ്ണനെ വീട്ടിനുള്ളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
#bodyfound |  ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

Jan 5, 2025 03:26 PM

#bodyfound | ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരാണ് ഇന്ന് പുലര്‍ച്ചെ ഇദ്ദേഹത്തെ മരിച്ച നിലയിൽ...

Read More >>
#missing | കോഴിക്കോട് പതിനേഴുകാരനെ കാണാതായതായി പരാതി

Jan 5, 2025 03:21 PM

#missing | കോഴിക്കോട് പതിനേഴുകാരനെ കാണാതായതായി പരാതി

ഇതുസംബന്ധിച്ച് ബന്ധുക്കള്‍ ബാലുശ്ശേരി പോലീസില്‍ പരാതി...

Read More >>
#accident |  താഴേക്ക് വീണത് ജിപ്സം ബോർഡ് തകർത്ത്, കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

Jan 5, 2025 02:10 PM

#accident | താഴേക്ക് വീണത് ജിപ്സം ബോർഡ് തകർത്ത്, കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

വരാന്തയുടെ കൈവരിയിൽ ഇരുന്നപ്പോൾ 21 കാരിയായ ഫാത്തിമത് അബദ്ധത്തിൽ വീണുപോയതാകാമെന്നാണ് പ്രാഥമിക...

Read More >>
Top Stories