തിരുവനന്തപുരം : ( www.truevisionnews.com) അറബിക് കലോത്സവത്തിൽ ശ്രദ്ധേയമായ മത്സരങ്ങൾ കാഴ്ച്ച വെയ്ക്കുകയാണ് മത്സരാർത്ഥികൾ.
മലപ്പുറം കുറുമ്പത്തൂർ ചേരുലാല്‍ എച്ച്സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ സുനൈന ഹൈസ്കൂൾ വിഭാഗം അറബിക് മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ മത്സരം ഏറെ ശ്രദ്ധിക്കപ്പെട്ടു
സുഗതകുമാരി ടീച്ചറുടെ "കൊല്ലേണ്ടതങ്ങെനെ " എന്ന കവിത പ്രമേയമാക്കി ഓട്ടിസം ബാധിതനായ കുട്ടിയെ വേദനയില്ലാതെ എങ്ങനെ കൊല്ലാം എന്ന അമ്മയുടെ അന്വേഷണത്തിലാണ് മോണോ ആക്റ്റ് അവതരിപ്പിക്കുന്നത്.
അറബിക് ഭാഷയിൽ പ്രാവീണ്യം നേടിവരുന്ന ഫാത്തിമ സ്വയം പരിശീലനത്തിലൂടെയും അധ്യാപകരുടെ സഹായത്തോടും കൂടിയാണ് സംസ്ഥാനതലത്തിലേക്ക് മത്സരിക്കുന്നത്. ആദ്യമായി സംസ്ഥാന തലത്തിലേക്ക് മത്സരിക്കുന്ന ഫാത്തിമ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി.
Article by NandanaRaj R. T
Aarthinkal, Alltharamoodu, kadakkal, pulippara (po), kollam 691536. Qualification : degree, diploma 8136994386
#How #to #kill #Fatima #Sunaina #Arabic #act #A #Grade #1st #Place