കോഴിക്കോട്: (truevisionnews.com) പെരിയ ഇരട്ടക്കൊല കേസിൽ നീതി നടപ്പായി എന്നൊന്നും പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് എം.എസ്.എഫ് ‘ഹരിത’ നേതാവ് ഫാത്തിമ തഹ്‍ലിയ.
‘ഗൾഫിലേക്ക് ജോലിക്ക് പോകുന്ന ലാഘവത്തോടെയാണ് പാർട്ടി കൊലയാളികൾ ജയിലിലേക്ക് പോകുന്നത്. അവർക്ക് പരോൾ കിട്ടും. ജയിലിൽ സ്വാതന്ത്ര്യത്തിനു യാതൊരു തടസ്സവും അവർക്ക് ഉണ്ടാവില്ല.
അവരുടെ വീട്ടുകാര്യങ്ങൾ നോക്കാൻ പാർട്ടി ഉണ്ടാകും. പിന്നെ ഇത് എന്ത് ശിക്ഷയാണ്?’ -തഹ്‍ലിയ ചോദിച്ചു.‘കൊലയാളികൾക്കു വേണ്ടി പ്രവർത്തിക്കുന്ന പോഷക സംഘടനയുള്ള ഏക രാഷ്ട്രീയ പാർട്ടി സിപിഎം ആയിരിക്കും.
കൊലയാളികളായ സിപിഎം അംഗങ്ങൾക്ക്, രക്തസാക്ഷികൾക്കോ ജനപ്രതിനിധികൾക്കോ ലഭിക്കുന്നതിനേക്കാൾ വലിയ പരിഗണനയും ആനുകൂല്യവുമാണ് പാർട്ടിയിൽ നിന്നും ലഭിക്കാറ്.
കേസ് നടത്തി കൊടുക്കുന്നതിൽ ഒതുങ്ങുന്നില്ല സിപിഎമ്മും കൊലയാളികളും തമ്മിലുള്ള ബന്ധം. കൊലയാളികളുടെ വീട്ടിലേക്ക് കൃത്യമായി റേഷൻ എത്തിച്ചു നൽകുക, വീട്ടുകാരുടെ വിദ്യാഭ്യാസം, വിവാഹം, ചികിത്സ തുടങ്ങിയവ കൃത്യമായി നോക്കുക, വീട് നിർമ്മിച്ചു നൽകുക, കൃത്യമായ ഇടവേളകളിൽ പരോൾ ഏർപ്പാട് ചെയ്ത് നൽകുക..
അങ്ങനെ കൊലയാളികൾക്കായി സിപിഎം നടത്തുന്ന പദ്ധതികൾ എത്രയെത്ര...പെരിയ ഇരട്ടക്കൊല കേസിൽ നീതി നടപ്പായി എന്നൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഗൾഫിലേക്ക് ജോലിക്ക് പോകുന്ന ലാഘവത്തോടെയാണ് പാർട്ടി കൊലയാളികൾ ജയിലിലേക്ക് പോകുന്നത്. അവർക്ക് പരോൾ കിട്ടും. ജയിലിൽ സ്വാതന്ത്ര്യത്തിനു യാതൊരു തടസ്സവും അവർക്ക് ഉണ്ടാവില്ല.
അവരുടെ വീട്ടുകാര്യങ്ങൾ നോക്കാൻ പാർട്ടി ഉണ്ടാകും. പിന്നെ ഇത് എന്ത് ശിക്ഷയാണ്? സിപിഎമ്മുകാർ നടത്തിയ ഇരട്ടക്കൊല കോടതിക്ക് മുമ്പിൽ തെളിയിക്കപ്പെട്ടു എന്നത് മാത്രമാണ് നാം ഈ കേസിലൂടെ നേടിയിരിക്കുന്നത്. ഇരട്ട ജീവപര്യന്ത ശിക്ഷ എന്നതൊക്കെ വെറും പുകമറ മാത്രം’ -തഹ്‍ലിയ ഫേസ്ബുക് കുറിപ്പില പറഞ്ഞു.
#CPM #only #political #party #with #feeder #organization #working #for #killers' #FathimaThahlia