#Nellarachaal | വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു വയനാടൻ ഗ്രാമം; പോകാം നെല്ലാറച്ചാലിലേക്കു

#Nellarachaal | വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു വയനാടൻ ഗ്രാമം; പോകാം നെല്ലാറച്ചാലിലേക്കു
Dec 30, 2024 09:45 PM | By akhilap

നമ്മളിലധികം പേരും വയനാടിന്റെ മുക്കും മൂലയും അരിച്ചുപ്പെറുക്കിയവരായിരിക്കും.എന്നാൽ വയനാട് ചില രത്‌നങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

അങ്ങനെ പെട്ടെന്നൊന്നും ആരുടേയും കണ്ണില്‍പ്പെടാതെ വയനാടന്‍ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച ആ പ്രദേശമാണ് നെല്ലാറച്ചാൽ.

പച്ചപുതച്ച മൊട്ടക്കുന്നുകളും അവയെച്ചുറ്റുന്ന കാരാപ്പുഴ ജലാശയത്തിന്റെ മനോഹാരിതയുമാണ് നെല്ലാറച്ചാല്‍ വ്യൂ പോയതിന്റെ ഹൈലൈറ്.

കാരാപ്പുഴ റിസര്‍വോയറിന്റെ മനോഹരമായ പശ്ചാത്തലത്തില്‍ നിന്ന് യാത്ര ആരംഭിക്കാം.

ഈ ഗ്രാമത്തിലേക്കുള്ള യാത്ര സംഘടിപ്പിക്കുന്നത് കേരള ടൂറിസം ആയതിനാല്‍ നെല്ലാറച്ചാലിന്റെ മുക്കും മൂലയും പരിചയപ്പെടുത്താന്‍ സഞ്ചാരികള്‍ക്കൊപ്പം ഒരു ഗൈഡുമുണ്ടാകും.

ടൂറിസം കേന്ദ്രമായി അംഗീകരിച്ചിട്ടില്ലെങ്കിലും നൂറുകണക്കിനാളുകളാണ് ദിവസവും നെല്ലാറച്ചാലില്‍ എത്തുന്നത്.

അവധിദിനങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും ധാരാളംപേര്‍ ഇവിടേക്കെത്തുന്നുണ്ട്.

ക്രിസ്മസ് ദിനത്തില്‍ നെല്ലാറച്ചാല്‍ സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞു. നഗരത്തിരക്കില്‍നിന്നുമാറി ശാന്തമായി ആസ്വദിക്കാന്‍ കുടുംബസമേതമാണ് സഞ്ചാരികളെത്തുന്നത്. വൈകുന്നേരങ്ങളിലാണ് തിരക്ക്.

ഞാമലം കുന്നിനരികിലെ മൊട്ടക്കുന്നില്‍ ആ ജലാശയത്തിനരികിലെ ശാന്തതയിലിരുന്ന് മീന്‍പിടിത്തവും ഗ്രാമീണരുടെ ജീവിതരീതികളും ആസ്വദിക്കാനെത്തുന്നവര്‍ ഏറെയാണ്.

ഗോത്രവര്‍ഗക്കാര്‍ അധിവസിക്കുന്നിടത്ത് നഗരത്തിന്റെ തിരക്കുകളേതുമില്ലാതെ നമുക്ക് കുറേ സമയം ചെലവഴിയ്ക്കാം. ആല്‍ബം, വിവാഹ ഫോട്ടോഷൂട്ട് എന്നിവയുടെ പ്രധാന ലൊക്കേഷനാണ് ഇവിടം. കുന്നിന്‍ചെരുവില്‍ ഓഫ് റോഡ് ഡ്രൈവിങ് ആസ്വദിക്കാനെത്തുന്നവരും ഏറെ.

ഡിസംബറിലെ തണപ്പൂകൂടിയാകുമ്പോള്‍ നെല്ലാറയിലെ വൈബ് വേറെ ലെവലാകും.

അമ്പലവയല്‍-മീനങ്ങാടി റോഡ് വഴി സഞ്ചരിച്ചാൽ നെല്ലറച്ചാലില്‍ വെറും 35 മിനിറ്റു കൊണ്ട് എത്താൻ സാധിക്കും. വാര്യാട്-കൊളവയല്‍ റോഡ് വഴി ആണേൽ 50 മിനിറ്റും എടുക്കും.

#Wayanad #village #surrounded #water #Nellarachal

Next TV

Related Stories
വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം;  ഒപ്പം ഭയവും

Jul 22, 2025 12:14 PM

വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം; ഒപ്പം ഭയവും

കോഴിക്കോട് ജില്ലയിലെ വിലങ്ങാടുള്ള അതിമനോഹരമായ വെള്ളച്ചാട്ടമാണ്...

Read More >>
മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

Jul 20, 2025 11:11 PM

മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് ലിന്റോ ജോസഫ് എംഎൽഎയും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ...

Read More >>
കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ  പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

Jul 18, 2025 06:49 PM

കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

പശ്ചിമഘട്ടത്തിലെ കുടചാദ്രി മലനിരകളുടെ താഴ്‌വരയിൽ സൗപർണിക നദിയുടെ തീരത്താണ് മൂകാംബിക...

Read More >>
കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

Jul 17, 2025 04:51 PM

കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

കോഴിക്കോടിന്റ സ്വന്തം മീശപുലിമലയായ പൊൻകുന്ന്മലയിലേക്കൊരു യാത്ര...

Read More >>
കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

Jul 15, 2025 05:08 PM

കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

.പ്രകൃതി സൗന്ദര്യവും ഗ്രാമീണതയും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മനോഹരമായ കേന്ദ്രമാണ്...

Read More >>
Top Stories










//Truevisionall