#death | കുഴൽക്കിണറിലേക്ക് വീണ 10 വയസ്സുകാരൻ മരിച്ചു

#death | കുഴൽക്കിണറിലേക്ക് വീണ 10 വയസ്സുകാരൻ മരിച്ചു
Dec 29, 2024 02:47 PM | By Susmitha Surendran

ഭോപ്പാൽ: (truevisionnews.com)  മധ്യപ്രദേശിലെ ​ഗുണ ജില്ലയിലെ കുഴൽ കിണറിൽ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു.

പതിനാറ് മണിക്കൂറത്തെ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ കുട്ടിയെ ഇന്ന് രാവിലെ 9.30 യോടെ പുറത്തെടുത്തിരുന്നു. പുറത്ത് എടുത്ത കുട്ടിയെ ഉടൻ തന്നെ ജീവൻ രക്ഷാ യന്ത്രത്തിൻറെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇടുങ്ങിയ കുഴൽക്കിണറിലായിരുന്നു കുട്ടി വീണത്. കൈകളും കാലുകളും നനഞ്ഞ് വീർത്ത നിലയിലായിരുന്നു കണ്ടെത്തിയത്. പരിശോധനയിൽ കുട്ടിയുടെ വായിൽ ചെളിയും കണ്ടെത്തിയിരുന്നു.

ഇന്നലെ വൈകുന്നേരമാണ് 10 വയസ്സുകാരനായ ആൺകുട്ടി കുഴൽ കിണറിൽ വീണത്. 140 അടിയോളം താഴ്ചയിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താൻ എൻഡിആർഎഫും എസ് ഡി ആർഎഫും സ്ഥലത്തെത്തിയിരുന്നു.

സുമിത്ത് മീന എന്ന കുട്ടിയാണ് വീട്ടിലെ ഫാമിന് സമീപത്തെ കുഴൽ കിണറിൽ വീണത്. കുട്ടിയെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ വീട്ടുകാരാണ് കുട്ടി കുഴല്‍കിണറില്‍ വീണത് കണ്ടത്.

പരിഭ്രാന്തരായ കുടുംബം പൊലീസിനെ വിവരം അറയിക്കുകയായിരുന്നു. എസ് ഡിആർഎഫ് സംഘം സ്ഥലത്തെത്തി ഉടൻ തന്നെ ഓക്സിജൻ പൈപ്പ് എത്തിച്ച് കൊടുത്തിരുന്നു. പിന്നീട് 16 മണിക്കൂർ നീണ്ട രക്ഷ പ്രവർത്തനത്തിനൊടുവിലായിരുന്നു കുട്ടിയെ പുറത്തെടുത്തത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

#10year #old #boy #dies #after #falling #borewell

Next TV

Related Stories
#Infosyscampus | മൈസൂരുവിലെ ഇൻഫോസിസ് ക്യാമ്പസ്സിൽ പുലി;ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

Dec 31, 2024 05:13 PM

#Infosyscampus | മൈസൂരുവിലെ ഇൻഫോസിസ് ക്യാമ്പസ്സിൽ പുലി;ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ക്യാമ്പസ്സിനുള്ളിൽ ആരും കടക്കരുതെന്ന് നിർദേശം നൽകിയെന്ന് എച്ച്ആർ വിഭാഗം...

Read More >>
#court | പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിയെ തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ടുകൊന്ന കേസ്: പ്രതിക്ക് വധശിക്ഷ

Dec 31, 2024 01:40 PM

#court | പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിയെ തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ടുകൊന്ന കേസ്: പ്രതിക്ക് വധശിക്ഷ

പ്രണയാഭ്യര്‍ഥന നിരസിച്ചതിനാലാണ് സത്യയെ സതീഷ് തീവണ്ടിക്കു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് കോടതി വിധിയിൽ...

Read More >>
#theft |  മദ്യം കണ്ടപ്പോൾ പിടിവിട്ട് പോയി! മദ്യക്കട കുത്തിതുറന്നു അകത്ത് കയറിയ മോഷ്ടാവ് അടിച്ച്  പൂസായി ഉറങ്ങിപോയി

Dec 31, 2024 12:49 PM

#theft | മദ്യം കണ്ടപ്പോൾ പിടിവിട്ട് പോയി! മദ്യക്കട കുത്തിതുറന്നു അകത്ത് കയറിയ മോഷ്ടാവ് അടിച്ച് പൂസായി ഉറങ്ങിപോയി

ആവശ്യത്തിലധികം കുടിച്ചതോടെ പൂസായി ഉറങ്ങിപോയതാണ് യുവാവിന് പിണഞ്ഞ...

Read More >>
#fakekidnapping | വ്യാജ തട്ടിക്കൊണ്ടുപോകൽ; നിർണായകമായി ഫോൺ, എല്ലാം ബിടിഎസിനെ കാണാൻ, നാടകത്തിന്  പിന്നിൽ മൂന്ന് പെൺകുട്ടികൾ

Dec 31, 2024 10:30 AM

#fakekidnapping | വ്യാജ തട്ടിക്കൊണ്ടുപോകൽ; നിർണായകമായി ഫോൺ, എല്ലാം ബിടിഎസിനെ കാണാൻ, നാടകത്തിന് പിന്നിൽ മൂന്ന് പെൺകുട്ടികൾ

ധാരാവിഷ് ജില്ലയിൽ നിന്നുള്ള 13,11 വയസ്സ് പ്രായമുള്ള കുട്ടികളാണ് നാടകത്തിനു...

Read More >>
#case | അപൂർവ്വയിനം പെരുമ്പാമ്പിനെ കയ്യിൽ ചുറ്റി വാഹനമോടിച്ച് യുട്യൂബർ; കേസ്

Dec 31, 2024 07:37 AM

#case | അപൂർവ്വയിനം പെരുമ്പാമ്പിനെ കയ്യിൽ ചുറ്റി വാഹനമോടിച്ച് യുട്യൂബർ; കേസ്

അരുമ ജീവിയായി പാമ്പിനെ വളർത്താൻ തീരുമാനിച്ചതായി ഏതാനും ആഴ്ച മുൻപ് യുട്യൂബ് വിഡിയോയിലൂടെ വാസൻ...

Read More >>
#shockdeath |  ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് 11 കെ.വി ലൈൻ പൊട്ടിവീണു; യുവാവിനും രണ്ട്  കുട്ടികൾക്കും ദാരുണാന്ത്യം

Dec 30, 2024 11:30 PM

#shockdeath | ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് 11 കെ.വി ലൈൻ പൊട്ടിവീണു; യുവാവിനും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം

ഹൈ ടെൻഷൻ ലൈൻ പൊട്ടിവീണ് നിമിഷങ്ങൾക്കകം ബൈക്കിന് തീപിടിച്ചു. യുവാവിനെയും രണ്ട് കുട്ടികളെയും...

Read More >>
Top Stories