#bjp | കൊടി സുനിയുടെ പരോൾ ന്യൂമാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങാനിരിക്കെ; സാക്ഷികളെ സ്വാധീനിക്കുമെന്ന് ബിജെപി

#bjp | കൊടി സുനിയുടെ പരോൾ ന്യൂമാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങാനിരിക്കെ; സാക്ഷികളെ സ്വാധീനിക്കുമെന്ന് ബിജെപി
Jan 1, 2025 09:11 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)  ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി പരോൾ ലഭിച്ച് പുറത്തിറങ്ങിയത്, ഇയാൾ പ്രതിയായ ന്യൂ മാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങനിരിക്കെ.

ഒരുമാസത്തെ പരോൾ കാലയളവിനിടെ കേസിലെ സാക്ഷികളെ കൊടി സുനി സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി ആക്ഷേപം ഉന്നയിക്കുന്നു.

2010ൽ രണ്ട് ബിജെപി പ്രവർത്തകരെ വെട്ടിക്കൊന്ന കേസാണ് ന്യൂ മാഹി ഇരട്ടക്കൊല കേസ്. കൊടി സുനി രണ്ടാം പ്രതിയായ ഈ കേസിൽ ഈ മാസം 22നാണ് തലശ്ശേരി കോടതിയിൽ വിചാരണ തുടങ്ങുന്നത്.

ഇതിനിടെയാണ് അമ്മയുടെ അപേക്ഷ പരിഗണിച്ച് ജയിൽ വകുപ്പ് അനുവദിച്ച പരോളിൽ കൊടി സുനി കഴിഞ്ഞ് ദിവസം തവനൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ടി.പി കേസിൽ ശിക്ഷിച്ച ശേഷവും നിരവധി കേസുകളിൽ പ്രതിയായിരുന്നു കൊടി സുനി.

മകന് പരോൾ ആവശ്യപ്പെട്ട് കൊടി സുനിയുടെ അമ്മ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു.

എന്നാൽ പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു. കൊടി സുനിയ്ക്ക് പരോൾ അനുവദിച്ചതിനെതിരെ കെ.കെ രമ എംഎൽഎ അടക്കമുള്ളവർ ശക്തമായി രംഗത്തെത്തിയിരുന്നു.

#KodiSuni's #parole #trial #Newamahi #double #murder #case #about #begin #BJP #influence #witnesses

Next TV

Related Stories
#keralaschoolkalolsavam2025 | കൗമാര വർണ്ണോത്സവം കൊടിയേറുമ്പോൾ ചില ഓർമ്മപ്പെടുത്തലുകൾ

Jan 4, 2025 05:55 AM

#keralaschoolkalolsavam2025 | കൗമാര വർണ്ണോത്സവം കൊടിയേറുമ്പോൾ ചില ഓർമ്മപ്പെടുത്തലുകൾ

പലപ്പോഴും ഇത്തരം വേദികളിൽ നിന്നാണ് ഭാവിയിലേക്കുള്ള താരങ്ങൾ...

Read More >>
#Accident | കേച്ചേരിയിൽ  ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു

Jan 3, 2025 11:03 PM

#Accident | കേച്ചേരിയിൽ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു

റോഡിലൂടെ നടന്നുപോകുന്നതിനിടെ ലോറി തട്ടിവീണ ഷെബിതയുടെ ശരീരത്തിലൂടെ വാഹനം...

Read More >>
#missingcase | ഷഹന പോയത് വസ്ത്രം മാറി, മുഖം മറച്ചതും ഫോണില്ലാത്തതും വെല്ലുവിളി; കുട്ടിയ്ക്കായി വല വിരിച്ച് 36 അം​ഗസംഘ പൊലീസ്

Jan 3, 2025 11:01 PM

#missingcase | ഷഹന പോയത് വസ്ത്രം മാറി, മുഖം മറച്ചതും ഫോണില്ലാത്തതും വെല്ലുവിളി; കുട്ടിയ്ക്കായി വല വിരിച്ച് 36 അം​ഗസംഘ പൊലീസ്

കുട്ടിയെ കണ്ടെത്താൻ 36 അംഗ സംഘം അഞ്ചു ടീമുകളായി പരിശോധന തുടരുകയാണെന്ന് പൊലീസ്...

Read More >>
#straydog |  തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

Jan 3, 2025 10:33 PM

#straydog | തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

ചെറിയ പട്ടിയായതിനാല്‍ പരിക്ക് നിസ്സാരമാക്കാതെ തുടര്‍ ചികിത്സകള്‍...

Read More >>
#accident | കോഴിക്കോട്ടെ  വാഹനാപകടം; അമിത വേ​ഗതയിലെത്തിയ ഥാർ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു, ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു

Jan 3, 2025 10:31 PM

#accident | കോഴിക്കോട്ടെ വാഹനാപകടം; അമിത വേ​ഗതയിലെത്തിയ ഥാർ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു, ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
#tiger | പറമ്പിലേക്ക് ആടുകളുമായി പോയപ്പോൾ കടുവ എത്തിയെന്ന് വീട്ടമ്മ; ഭയന്നോടിയപ്പോൾ കൈയ്ക്ക് പരിക്ക്, സംഭവം കോഴിക്കോട്

Jan 3, 2025 10:14 PM

#tiger | പറമ്പിലേക്ക് ആടുകളുമായി പോയപ്പോൾ കടുവ എത്തിയെന്ന് വീട്ടമ്മ; ഭയന്നോടിയപ്പോൾ കൈയ്ക്ക് പരിക്ക്, സംഭവം കോഴിക്കോട്

കടുവയെ കണ്ട് ഭയന്നോടുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ഇവർ പറഞ്ഞു. ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം...

Read More >>
Top Stories

Entertainment News