തിരുവനന്തപുരം: ( www.truevisionnews.com ) ദക്ഷിണ റെയിൽവേയിൽ ട്രെയിനുകളുടെയും നമ്പറിലും സമയത്തിലുമുള്ള മാറ്റം ഇന്ന് (ബുധനാഴ്ച) പ്രാബല്യത്തിൽ വരും. വഞ്ചിനാട്, വേണാട് എക്‌സ്‌പ്രസുകളുടെ സമയത്തിലും മാറ്റമുണ്ട്.
നിരവധി ട്രെയിനുകളുടെ പുറപ്പെടൽ സമയത്തിൽ കാര്യമായ മാറ്റം ഉണ്ട്. ചിലത് നിലവിലുള്ളതിനേക്കാൾ നേരത്തെയും മറ്റുചിലത് വൈകിയുമാണ് പുറപ്പെടുക.
● പുനലൂർ-നാഗർകോവിൽ അൺറിസർവ്‌ഡ് എക്‌സ്‌പ്രസിന്റെ നമ്പർ മാറ്റി. 56705 ആണ് പുതിയ നമ്പർ. പകൽ 11.35ന് പകരം 11.40 നായിരിക്കും ട്രെയിൻ പുറപ്പെടുക
● എറണാകുളം ജങ്‌ഷൻ-കൊല്ലം അൺറിസർവ്‌ഡ് എക്‌സ്‌പ്രസിന്റെയും പുതിയ നമ്പർ 66304 (പഴയ നമ്പർ 06769). കൊല്ലത്ത് അഞ്ചുമിനിറ്റ് നേരത്തെ ട്രെയിൻ എത്തും. പുതിയ സമയം വൈകീട്ട് 5.15
● നാഗർകോവിൽ -കൊച്ചുവേളി അൺറിസർവ്‌ഡ് എക്‌സ്‌പ്രസിന്റെ പുതിയ നമ്പർ. 56305. ട്രെയിൻ നാഗർകോവിൽനിന്ന് രാവിലെ 8.10ന് (പഴയ സമയം 8.05) പുറപ്പെട്ട് കൊച്ചുവേളിയിൽ 10.40 (പഴയ സമയം 1-0.25) നായിരിക്കും എത്തുക.
● കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചറിന്റെ പുതിയ നമ്പർ 56310. പകൽ 1.40 ന് പകരം ട്രെയിൻ കൊച്ചുവേളിയിൽനിന്ന് 1.25 ന് പുറപ്പെടും
● കൊല്ലം- ചെന്നൈ എഗ്‌മൂർ അനന്തപുരി എക്‌സ്‌പ്രസ് (20635) കൊല്ലത്തുനിന്ന് പകൽ 2.40 ന് പകരം 2.55 നായിരിക്കും പുറപ്പെടുക
● ജാംനഗർ-തിരുനെൽവേലി എക്‌സ്‌പ്രസ്( 19578) തിരുനെൽവേലിയിൽനിന്ന് രാത്രി 10.22 ന് പകരം 10.05 ന് പുറപ്പെടും
● ജാംനഗർ-തിരുനെൽവേലി ദ്വൈവാര എക്‌സ്‌പ്രസ്(19578) തിരുനെൽവേലിയിൽനിന്ന് വൈകീട്ട് 6.30ന് പകരം 6.20ന് പുറപ്പെടും
● എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് ദ്വൈവാര എക്‌സ്‌പ്രസ് (16320) രാവിലെ 9.55 ന് പകരം 10 നായിരിക്കും
● തിരുവനന്തപുരം സെൻട്രൽ -ഷൊർണൂർ ജങ്‌ഷൻ വേണാട് എക്‌സ്‌പ്രസ് (16302) രാവിലെ 5.25ന് പകരം 5.20 ന് പുറപ്പെടും
● തിരുവനന്തപുരം സെൻട്രൽ-മംഗളൂരു ഏറനാട് എക്‌സ്‌പ്രസ്(16606) തിരുവനന്തപുരം സെൻട്രലിൽനിന്ന് രാവിലെ 3.35 ന് പകരം 3.40 നായിരിക്കും പുറപ്പെടുക
● പോർബന്ദർ-തിരുവനന്തപുരം നോർത്ത് പ്രതിവാര എക്‌സ്‌പ്രസ് (20910) പകൽ മൂന്നിന് പകരം 2.50 നെത്തും
● എറണാകുളം ജങ്‌ഷൻ-തിരുവനന്തപുരം സെൻട്രൽ വഞ്ചിനാട് എക്സ്‌പ്രസ്(16303) രാവിലെ 5.05 ന് പകരം 5.10 നായിരിക്കും പുറപ്പെടുക
● എറണാകുളം ജങ്‌ഷൻ-ബിലാസ്‌പുർ പ്രതിവാര സൂപ്പർ എക്‌സ്‌പ്രസ്( 22816) എറണാകുളത്തുനിന്ന് രാവിലെ 8.30ന് പകരം 8.40 നായിരിക്കും പുറപ്പെടുക
● എറണാകുളം ജങ്‌ഷൻ-കൊല്ലം മെമുവിന്റെ പുതിയ നമ്പർ 66307. എറണാകുളത്തുനിന്ന് രാവിലെ 6.05 ന് പകരം 6.10 നായിരിക്കും പുറപ്പെടുക. കൊല്ലത്ത് പത്തിന് പകരം 9.50 നെത്തും
#Change #train #timings #today