#PKSasi | 'കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട'; പുതുവത്സരാശംസകളുമായി പി.കെ ശശി

#PKSasi | 'കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട';  പുതുവത്സരാശംസകളുമായി പി.കെ ശശി
Jan 1, 2025 08:10 AM | By Susmitha Surendran

പാലക്കാട് : (truevisionnews.com) സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് പി.കെ ശശിയുടെ പുതുവത്സരാശംസകൾ. സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ശശിയെ പാർട്ടി പദവികളിൽനിന്ന് നീക്കിയിരുന്നു.

ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. തനിക്കെതിരായ നടപടികൾക്ക് പിന്നിൽ പാർട്ടിയിലെ ചിലർ തന്നെയാണെന്ന് പരോക്ഷ വിമർശനമാണ് ശശി ഉയർത്തുന്നത്.

''2024 - പ്രതിസന്ധിയുടെ ഒരു കാലം. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു.

അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും. മദ്യവും അതിനു മുകളിൽ കഞ്ചാവുമടിച്ചു ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു.

ആയിരങ്ങളുടെ വിയർപ്പുകൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവർക്കും ആഹ്ലാദത്തിന് വക നൽകില്ല പുതുവർഷം.

ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലർച്ചക്കു മുമ്പിൽ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കും'' - ശശി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

2025.

എല്ലാവർക്കും സമാധാനത്തിന്റെ, ഐശ്വര്യത്തിന്റെ, പുത്തൻ അനുഭൂതികളുടെ വർഷമായിത്തീരട്ടെ പുതുവർഷം.

2024 - പ്രതിസന്ധിയുടെ ഒരു കാലം. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു.

അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും. മദ്യവും അതിനു മുകളിൽ കഞ്ചാവുമടിച്ചു ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു.

ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവർക്കും ആഹ്ലാദത്തിന് വക നൽകില്ല പുതുവർഷം.

ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലർച്ചക്കു മുമ്പിൽ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കും.

സന്മനസ്സുള്ളവർക്ക് സമാധാനം കിട്ടുന്ന പുതിയ വർഷത്തെ ആവേശത്തോടെ നമുക്ക് വരവേൽക്കാം. കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും ഖിയാമം നാൾ വരെ സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്ടത്തിന്റെയും മോഹഭംഗതിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത്.

ഒന്നിന്റെ മുൻപിലും ആത്മാഭിമാനം പണയപ്പെടുത്താതിരിക്കുക. ആരുടെ മുന്നിലും ചെറുതാവാതിരിക്കുക. എവിടെയും സ്വന്തം അഭിപ്രായം പറയാൻ മടിക്കാതിരിക്കുക.

ഉയിര് പോകും വരെ ഉശിരു കൈവിടാതിരിക്കുക. ഇവിടെ നാം വിപ്ലവകാരികളെ ഓർക്കുക. വിശ്വകവി ടാഗോറിന്റെ വരികൾ കടമെടുക്കട്ടെ. "എവിടെ നിർഭയമാകുന്നു മാനസം, അവിടെ നിൽക്കുന്നു ശീർഷം സമുന്നതം".

ലോകത്തിൽ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർക്ക് ശക്തി നൽകുന്നതാവട്ടെ പുതിയ വർഷം. ഒരു കയ്യിൽ സമാധാനത്തിന്റെ ഒലീവില കൊമ്പും മറുകയ്യിൽ പോരാട്ടത്തിന്റെ മിഷീൻ ഗണ്ണുമായി നിൽക്കുന്ന പലസ്തീൻ പോരാളികളാണ് നമുക്ക് ആവേശം നൽകേണ്ടത്. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ല.

ഏവർക്കും ഹൃദ്യമായ പുതുവത്സരാശംസകൾ!

#PKSasi's #New #Year #wishes #indirectly #criticizing #CPM #leadership

Next TV

Related Stories
#Accident | കേച്ചേരിയിൽ  ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു

Jan 3, 2025 11:03 PM

#Accident | കേച്ചേരിയിൽ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു

റോഡിലൂടെ നടന്നുപോകുന്നതിനിടെ ലോറി തട്ടിവീണ ഷെബിതയുടെ ശരീരത്തിലൂടെ വാഹനം...

Read More >>
#missingcase | ഷഹന പോയത് വസ്ത്രം മാറി, മുഖം മറച്ചതും ഫോണില്ലാത്തതും വെല്ലുവിളി; കുട്ടിയ്ക്കായി വല വിരിച്ച് 36 അം​ഗസംഘ പൊലീസ്

Jan 3, 2025 11:01 PM

#missingcase | ഷഹന പോയത് വസ്ത്രം മാറി, മുഖം മറച്ചതും ഫോണില്ലാത്തതും വെല്ലുവിളി; കുട്ടിയ്ക്കായി വല വിരിച്ച് 36 അം​ഗസംഘ പൊലീസ്

കുട്ടിയെ കണ്ടെത്താൻ 36 അംഗ സംഘം അഞ്ചു ടീമുകളായി പരിശോധന തുടരുകയാണെന്ന് പൊലീസ്...

Read More >>
#straydog |  തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

Jan 3, 2025 10:33 PM

#straydog | തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

ചെറിയ പട്ടിയായതിനാല്‍ പരിക്ക് നിസ്സാരമാക്കാതെ തുടര്‍ ചികിത്സകള്‍...

Read More >>
#accident | കോഴിക്കോട്ടെ  വാഹനാപകടം; അമിത വേ​ഗതയിലെത്തിയ ഥാർ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു, ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു

Jan 3, 2025 10:31 PM

#accident | കോഴിക്കോട്ടെ വാഹനാപകടം; അമിത വേ​ഗതയിലെത്തിയ ഥാർ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു, ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
#tiger | പറമ്പിലേക്ക് ആടുകളുമായി പോയപ്പോൾ കടുവ എത്തിയെന്ന് വീട്ടമ്മ; ഭയന്നോടിയപ്പോൾ കൈയ്ക്ക് പരിക്ക്, സംഭവം കോഴിക്കോട്

Jan 3, 2025 10:14 PM

#tiger | പറമ്പിലേക്ക് ആടുകളുമായി പോയപ്പോൾ കടുവ എത്തിയെന്ന് വീട്ടമ്മ; ഭയന്നോടിയപ്പോൾ കൈയ്ക്ക് പരിക്ക്, സംഭവം കോഴിക്കോട്

കടുവയെ കണ്ട് ഭയന്നോടുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ഇവർ പറഞ്ഞു. ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം...

Read More >>
#arrest | ഫ്ലാറ്റിൽ വൻ പൊട്ടിത്തെറി, ഭയന്ന് നിവാസികൾ, ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട്; പടക്കമെറിഞ്ഞ രണ്ട് പേർ പിടിയിൽ

Jan 3, 2025 09:42 PM

#arrest | ഫ്ലാറ്റിൽ വൻ പൊട്ടിത്തെറി, ഭയന്ന് നിവാസികൾ, ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട്; പടക്കമെറിഞ്ഞ രണ്ട് പേർ പിടിയിൽ

ആക്രമണത്തിൽ ഫ്‌ളാറ്റിന്റെ ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട് സംഭവിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെയാണ് ടൗൺ വെസ്റ്റ് പൊലീസ്...

Read More >>
Top Stories

Entertainment News