#burntbodyfound | കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പൊലീസ്

#burntbodyfound | കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പൊലീസ്
Jan 1, 2025 07:32 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) നെടുമങ്ങാട് - കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേത് എന്നറിയാനായി ഡിഎൻഎ പരിശോധന നടത്താൻ ഒരുങ്ങി പൊലീസ്.

ഡിഎൻഎ പരിശോധനാഫലം ലഭിച്ചശേഷമാകും തുടർ നടപടികൾ ഉണ്ടാവുക. കൂടുതൽ ദൃക്സാക്ഷികളുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും.

മരിച്ചത് കോളേജ് ഉടമ മുഹമ്മദ് അസീസ് താഹയാണെന്നാണ് പ്രഥമിക നിഗമനം. ഇയാളുടെ മൊബൈലും കണ്ണടയും ചെരുപ്പും സംഭവസ്ഥലത്തു നിന്നും പൊലീസിന് ലഭിച്ചിരുന്നു.

സംഭവം നടന്ന സ്ഥലത്തിനടുത്ത് നിന്ന് താഹയുടെ വാഹനം കണ്ടെത്തിയിട്ടുണ്ട്. താഹയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കും. നിലവിൽ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

പെട്രോള്‍ കൊണ്ടുവന്ന ക്യാനിന്റെ അടപ്പ് മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഫോണ്‍, കണ്ണട, ചെരുപ്പ് എന്നിവയും സംഭവസ്ഥലത്തുണ്ടായിരുന്നു. ഫോണ്‍ ചാരി വെച്ച് ആത്മഹത്യ ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായി സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.

ഇന്നലെയാണ് പി എ അസീസ് എൻജിനീയറിങ് കോളേജിലെ പണി നടക്കുന്ന ഹാളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാകാനാണ് സാധ്യതയെന്ന് മന്ത്രി ജി ആര്‍ അനില്‍ ഇന്നലെ അറിയിച്ചിരുന്നു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കടബാധ്യതയുള്ളതായി ഉടമ തന്നോട് പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. കടബാധ്യതയെക്കുറിച്ച് പറഞ്ഞപ്പോള്‍ കോളേജ് സന്ദര്‍ശിക്കാം എന്ന് മറുപടി നല്‍കി. വയനാട് തിരഞ്ഞെടുപ്പും മറ്റ് തിരക്കുകളും കാരണം എത്താനായില്ല എന്നും മന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

#burnt #body #found #inside #college #police #are #about #conduct #DNA #test

Next TV

Related Stories
#Accident | കേച്ചേരിയിൽ  ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു

Jan 3, 2025 11:03 PM

#Accident | കേച്ചേരിയിൽ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു

റോഡിലൂടെ നടന്നുപോകുന്നതിനിടെ ലോറി തട്ടിവീണ ഷെബിതയുടെ ശരീരത്തിലൂടെ വാഹനം...

Read More >>
#missingcase | ഷഹന പോയത് വസ്ത്രം മാറി, മുഖം മറച്ചതും ഫോണില്ലാത്തതും വെല്ലുവിളി; കുട്ടിയ്ക്കായി വല വിരിച്ച് 36 അം​ഗസംഘ പൊലീസ്

Jan 3, 2025 11:01 PM

#missingcase | ഷഹന പോയത് വസ്ത്രം മാറി, മുഖം മറച്ചതും ഫോണില്ലാത്തതും വെല്ലുവിളി; കുട്ടിയ്ക്കായി വല വിരിച്ച് 36 അം​ഗസംഘ പൊലീസ്

കുട്ടിയെ കണ്ടെത്താൻ 36 അംഗ സംഘം അഞ്ചു ടീമുകളായി പരിശോധന തുടരുകയാണെന്ന് പൊലീസ്...

Read More >>
#straydog |  തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

Jan 3, 2025 10:33 PM

#straydog | തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

ചെറിയ പട്ടിയായതിനാല്‍ പരിക്ക് നിസ്സാരമാക്കാതെ തുടര്‍ ചികിത്സകള്‍...

Read More >>
#accident | കോഴിക്കോട്ടെ  വാഹനാപകടം; അമിത വേ​ഗതയിലെത്തിയ ഥാർ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു, ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു

Jan 3, 2025 10:31 PM

#accident | കോഴിക്കോട്ടെ വാഹനാപകടം; അമിത വേ​ഗതയിലെത്തിയ ഥാർ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു, ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
#tiger | പറമ്പിലേക്ക് ആടുകളുമായി പോയപ്പോൾ കടുവ എത്തിയെന്ന് വീട്ടമ്മ; ഭയന്നോടിയപ്പോൾ കൈയ്ക്ക് പരിക്ക്, സംഭവം കോഴിക്കോട്

Jan 3, 2025 10:14 PM

#tiger | പറമ്പിലേക്ക് ആടുകളുമായി പോയപ്പോൾ കടുവ എത്തിയെന്ന് വീട്ടമ്മ; ഭയന്നോടിയപ്പോൾ കൈയ്ക്ക് പരിക്ക്, സംഭവം കോഴിക്കോട്

കടുവയെ കണ്ട് ഭയന്നോടുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ഇവർ പറഞ്ഞു. ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം...

Read More >>
#arrest | ഫ്ലാറ്റിൽ വൻ പൊട്ടിത്തെറി, ഭയന്ന് നിവാസികൾ, ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട്; പടക്കമെറിഞ്ഞ രണ്ട് പേർ പിടിയിൽ

Jan 3, 2025 09:42 PM

#arrest | ഫ്ലാറ്റിൽ വൻ പൊട്ടിത്തെറി, ഭയന്ന് നിവാസികൾ, ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട്; പടക്കമെറിഞ്ഞ രണ്ട് പേർ പിടിയിൽ

ആക്രമണത്തിൽ ഫ്‌ളാറ്റിന്റെ ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട് സംഭവിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെയാണ് ടൗൺ വെസ്റ്റ് പൊലീസ്...

Read More >>
Top Stories

Entertainment News