#borewell | പത്തുവയസുകാരൻ കുഴൽക്കിണറിൽ വീണു, രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതം

#borewell | പത്തുവയസുകാരൻ കുഴൽക്കിണറിൽ വീണു, രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതം
Dec 29, 2024 10:38 AM | By Susmitha Surendran

ഭോപ്പാൽ: (truevisionnews.com) മധ്യപ്രദേശിൽ പത്തുവയസുകാരൻ കുഴൽക്കിണറിൽ വീണു.

സംസ്ഥാനത്തെ ഗുണ ജില്ലയിലാണ് അപകടമുണ്ടായത്. കുട്ടിയെ രക്ഷിക്കുന്നതിനായി വൻ സംവിധാനങ്ങളാണ് ഒരുക്കുന്നത്. നിരവധി സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയിരിക്കുന്നത്.

ഏകദേശം 39 അടി ആഴത്തിലാണ് കുട്ടി കുടങ്ങി കിടക്കുന്നത്. ശനിയാഴ്ച രാത്രി മുതൽ തന്നെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനകളുടെ സംഘങ്ങൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ലോക്കൽ പൊലീസും അപകടസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കുഴൽക്കിണറിന് സമാന്തരമായി 40 അടിയിൽ മറ്റൊരു കുഴിയുണ്ടാക്കി കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് ഗുണ കലക്ടർ സത്യേ​ന്ദ്ര സിങ് എ.എൻ.ഐയോട് പറഞ്ഞു.

കുട്ടിയുടെ സുരക്ഷക്കായി നിരന്തരം ഓക്സിജൻ സപ്പോർട്ട് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ കൊത്പുത്‍ലിയിൽ മൂന്ന് വയസുകാരൻ 700 അടി ആഴമുള്ള കുഴൽക്കിണറിൽ വീണ് അപകടമുണ്ടായതിന് പിന്നാലെയാണ് പുതിയ സംഭവം.

രാജസ്ഥാനിൽ 150 അടി ആഴത്തിലാണ് കുട്ടി കുടുങ്ങി കിടന്നത്. ഇപ്പോഴും കുട്ടിയെ കുഴൽകിണറിൽ നിന്നും പുറത്തെടുക്കാനായിട്ടില്ല. borewell

#ten #year #old #boy #fell #tube #well #Madhya #Pradesh.

Next TV

Related Stories
#shockdeath |  ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് 11 കെ.വി ലൈൻ പൊട്ടിവീണു; യുവാവിനും രണ്ട്  കുട്ടികൾക്കും ദാരുണാന്ത്യം

Dec 30, 2024 11:30 PM

#shockdeath | ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് 11 കെ.വി ലൈൻ പൊട്ടിവീണു; യുവാവിനും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം

ഹൈ ടെൻഷൻ ലൈൻ പൊട്ടിവീണ് നിമിഷങ്ങൾക്കകം ബൈക്കിന് തീപിടിച്ചു. യുവാവിനെയും രണ്ട് കുട്ടികളെയും...

Read More >>
#ISRO | ചരിത്രമെഴുതാൻ ഇന്ത്യ; കുതിച്ചുയര്‍ന്ന് PSLV- c60 ,സ്‌പേഡെക്‌സ് വിക്ഷേപിച്ചു

Dec 30, 2024 11:02 PM

#ISRO | ചരിത്രമെഴുതാൻ ഇന്ത്യ; കുതിച്ചുയര്‍ന്ന് PSLV- c60 ,സ്‌പേഡെക്‌സ് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു...

Read More >>
#arrest | നടൻ വിജയിയുടെ 'വലംകൈ' ബുസ്സി ആനന്ദ് അറസ്റ്റിൽ

Dec 30, 2024 08:45 PM

#arrest | നടൻ വിജയിയുടെ 'വലംകൈ' ബുസ്സി ആനന്ദ് അറസ്റ്റിൽ

വിജയ് സ്ത്രീസുരക്ഷയെ കുറിച്ച് എഴുതിയ കത്ത് അനുമതിയില്ലാതെ വിതരണം ചെയ്തു എന്നാരോപിച്ചാണ്...

Read More >>
#death | ന്യൂഇയറിന് തൊട്ട് മുൻപുള്ള ആഘോഷം, ഗോവയിൽ സൺബേണിനിടെ കുഴഞ്ഞ് വീണ് 26കാരന് ദാരുണാന്ത്യം

Dec 30, 2024 07:19 PM

#death | ന്യൂഇയറിന് തൊട്ട് മുൻപുള്ള ആഘോഷം, ഗോവയിൽ സൺബേണിനിടെ കുഴഞ്ഞ് വീണ് 26കാരന് ദാരുണാന്ത്യം

സംഗീതപരിപാടിക്കിടെ കുഴഞ്ഞുവീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ...

Read More >>
#accident |  വീണ്ടും ചതിച്ച് ഗൂഗിള്‍ മാപ്പ് ; നിര്‍മാണത്തിലിരിക്കുന്ന ഹൈവേയിലൂടെ പാഞ്ഞ കാറുകള്‍ അപകടത്തില്‍പ്പെട്ടു

Dec 30, 2024 03:40 PM

#accident | വീണ്ടും ചതിച്ച് ഗൂഗിള്‍ മാപ്പ് ; നിര്‍മാണത്തിലിരിക്കുന്ന ഹൈവേയിലൂടെ പാഞ്ഞ കാറുകള്‍ അപകടത്തില്‍പ്പെട്ടു

ഈ പാതയിലൂടെ സഞ്ചരിക്കവെ ഇവരുടെ കാർ ഹാഥ്റസ് ജംഷന് സമീപം മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ എയര്‍ബാഗുകള്‍ തുറക്കുകയും രണ്ട് പേര്‍ക്കും...

Read More >>
#accident | യുവാവിനെയും ബൈക്കിനെയും ബി.ജെ.പി നേതാവിന്റെ ജീപ്പ് വലിച്ചിഴച്ചത് രണ്ടു കിലോമീറ്റർ

Dec 30, 2024 02:30 PM

#accident | യുവാവിനെയും ബൈക്കിനെയും ബി.ജെ.പി നേതാവിന്റെ ജീപ്പ് വലിച്ചിഴച്ചത് രണ്ടു കിലോമീറ്റർ

പിറകിലെ വാഹനത്തിലെത്തിയവർ ഹോൺ മുഴക്കിയിയെങ്കിലും ബൊലേറോയിലുള്ളവർ ശ്രദ്ധിക്കാതെ വാഹനം ഓടിച്ചു...

Read More >>
Top Stories