#death | ന്യൂഇയറിന് തൊട്ട് മുൻപുള്ള ആഘോഷം, ഗോവയിൽ സൺബേണിനിടെ കുഴഞ്ഞ് വീണ് 26കാരന് ദാരുണാന്ത്യം

#death | ന്യൂഇയറിന് തൊട്ട് മുൻപുള്ള ആഘോഷം, ഗോവയിൽ സൺബേണിനിടെ കുഴഞ്ഞ് വീണ് 26കാരന് ദാരുണാന്ത്യം
Dec 30, 2024 07:19 PM | By Athira V

മാപുസ: ( www.truevisionnews.com ) ഗോവയിലെ ഏറ്റവും പ്രശസ്തമായ വർഷാന്ത്യ സംഗീത ആഘോഷത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന യുവാവിന് ദാരുണാന്ത്യം.

പുതുവർഷം ആഘോഷത്തിന് രാജ്യത്തെ യുവ തലമുറയെ ഏറെ ആകർഷിച്ചിട്ടുള്ള പരിപാടികളിലൊന്നാണ് ഗോവയിലെ സൺബേൺ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവൽ.

ഗോവയിലെ ദാർഗാൽ ഗ്രാമത്തിൽ വച്ച് സൺബേണിന്റെ ആദ്യ ദിവസ കലാപരിപാടികൾക്കിടെ 26കാരൻ കുഴഞ്ഞുവീഴുകയായിരുന്നു. നോർത്ത് ഗോവയിൽ ഞായറാഴ്ചയാണ് സംഭവം.

സംഗീതപരിപാടിക്കിടെ കുഴഞ്ഞുവീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പശ്ചിമ ദില്ലിയിലെ രോഹിണി സ്വദേശിയായ കരൺ കശ്യപ് എന്ന 26കാരനാണ് മരിച്ചതെന്നാണ് ഗോവ പൊലീസ് സ്ഥിരീകരിക്കുന്നത്.

ശനിയാഴ്ച രാത്രി 9.45ഓടെയാണ് കരൺ കശ്യപ് കുഴഞ്ഞ് വീണത്. ബോധം നശിച്ച നിലയിലുണ്ടായിരുന്ന യുവാവിനെ മാപുസയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ നൽകിയത്.

ചികിത്സയിലിരിക്കെയാണ് യുവാവിന്റെ മരണം. എന്നാൽ മരണം കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

സംഭവത്തിലെ ദുരൂഹത നീക്കാനായി യുവാവിന്റെ മൃതദേഹം ഗോവ മെഡിക്കൽ കോളേജിൽ വച്ച് പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ വർഷാന്ത്യ പരിപാടികളിലൊന്നാണ് ഗോവയിലെ സൺ ബേൺ ഫെസ്റ്റിവൽ. എന്നാൽ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവൽ അടുത്ത കാലത്തായി വലിയ രീതിയിൽ വിവാദ കേന്ദ്രമായിട്ടുണ്ട്.

2019ൽ മൂന്ന് പേർ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചിരുന്നു.

#Celebrating #just #before #NewYear #26 #year #old #fell #down #while #getting #sunburnt #Goa

Next TV

Related Stories
#SJayachandranNair | മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

Jan 2, 2025 05:04 PM

#SJayachandranNair | മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികൾക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം...

Read More >>
#accident | ദിണ്ടിഗൽ വാഹനാപകടം; മരിച്ചത് കോഴിക്കോട് സ്വദേശിനികളായ ബന്ധുക്കൾ, ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് നിഗമനം

Jan 2, 2025 04:39 PM

#accident | ദിണ്ടിഗൽ വാഹനാപകടം; മരിച്ചത് കോഴിക്കോട് സ്വദേശിനികളായ ബന്ധുക്കൾ, ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് നിഗമനം

ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു...

Read More >>
#sexualassault |  കൊടും ക്രൂരത,  താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി, 80 വയസുള്ള യാചകയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച് യുവാവ്

Jan 2, 2025 02:19 PM

#sexualassault | കൊടും ക്രൂരത, താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി, 80 വയസുള്ള യാചകയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച് യുവാവ്

ബസ് സ്റ്റാൻഡിലും പരിസരത്തും ഭിക്ഷ തേടി ജീവിച്ചിരുന്ന 80കാരിയേയാണ് അജ്ഞാതനായ യുവാവ്...

Read More >>
#Nimishipriya | നിമിഷപ്രിയയുടെ മോചനം: മാനുഷിക പരി​ഗണനയിൽ ഇടപെടാന്‍ തയാറെന്ന് ഇറാന്‍ വിദേശകാര്യ ഉദ്യോ​ഗസ്ഥൻ

Jan 2, 2025 02:19 PM

#Nimishipriya | നിമിഷപ്രിയയുടെ മോചനം: മാനുഷിക പരി​ഗണനയിൽ ഇടപെടാന്‍ തയാറെന്ന് ഇറാന്‍ വിദേശകാര്യ ഉദ്യോ​ഗസ്ഥൻ

ഇത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് തലാൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. 2018ൽ യെമൻ കോടതി നിമിഷപ്രിയക്ക് വധശിക്ഷക്ക്...

Read More >>
Top Stories