#accident | യുവാവിനെയും ബൈക്കിനെയും ബി.ജെ.പി നേതാവിന്റെ ജീപ്പ് വലിച്ചിഴച്ചത് രണ്ടു കിലോമീറ്റർ

#accident | യുവാവിനെയും ബൈക്കിനെയും ബി.ജെ.പി നേതാവിന്റെ ജീപ്പ് വലിച്ചിഴച്ചത് രണ്ടു കിലോമീറ്റർ
Dec 30, 2024 02:30 PM | By Susmitha Surendran

ഉത്തർപ്രദേശ്: (truevisionnews.com) ബി.ജെ.പി നേതാവിന്റെ ജീപ്പിനടിയിൽ കുടുങ്ങിയ യുവാവിനെയും ബൈക്കിനെയും വലിച്ചിച്ചത് രണ്ടു കിലോമീറ്റർ ദൂരം.

ഉത്തർ പ്രദേശിലെ സംഭാലിലാണ് നടുക്കുന്ന സംഭവം. ബൈക്ക് യാത്രികനെ ഇടിച്ച ശേഷം ബൊലറോ ജീപ്പാണ് അടിയിൽ അകപ്പെട്ട യുവാവിനേയും ബൈക്കിനേയും റോഡിലൂടെ വലിച്ചിഴച്ചത്.

ബി.ജെ.പി ഗ്രാമമുഖ്യന്റെ സ്റ്റിക്കർ പതിച്ച ബൊലേറോ വാഹനത്തിന് പിന്നാലെ സഞ്ചരിച്ചവരാണ് വിഡിയോ പകർത്തിയത്. പിറകിലെ വാഹനത്തിലെത്തിയവർ ഹോൺ മുഴക്കിയിയെങ്കിലും ബൊലേറോയിലുള്ളവർ ശ്രദ്ധിക്കാതെ വാഹനം ഓടിച്ചു പോവുകയായിരുന്നു.

മൊറാദാബാദിലെ മൈനതർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷഹ്സാദ്ഖേര ഗ്രാമവാസിയായ സുഖ്ബീർ ഞായറാഴ്ച ബസ്‍ല ഗ്രാമത്തിലെ ബന്ധു വീട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

സദർ കോട്വാലി പ്രദേശത്തെ അസ്മോലി ബൈപാസിന് സമീപമാണ് സംഭവം. അതിവേഗത്തിൽ പോകുന്ന ബൊലേറോ റോഡിൽ തീപ്പൊരി സൃഷ്ടിച്ച് ബൈക്ക് വലിച്ചിഴക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

അസ്മോലി ബൈപാസിൽ വസീദ്പുരത്തിന് സമീപം മൊറാദാബാദിൽ നിന്ന് അമിതവേഗത്തിലെത്തിയ ബൊലേറോ ഇയാളുടെ മോട്ടോർസൈക്കിളിൽ ഇടിക്കുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ യുവാവ് മരിച്ചതായി ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്തു.

പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഇൻസ്പെക്ടർ അനുജ് തോമർ അറിയിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

#BJP #leader's #jeep #dragged #youth #bike #two #kilometers

Next TV

Related Stories
#PoliceCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് അഞ്ച് മണിക്കൂറിൽ മൂന്നു തവണ; പ്രതിക്ക് അവസാന ശ്വാസം വരെ തടവ് ശിക്ഷ

Jan 2, 2025 05:25 PM

#PoliceCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് അഞ്ച് മണിക്കൂറിൽ മൂന്നു തവണ; പ്രതിക്ക് അവസാന ശ്വാസം വരെ തടവ് ശിക്ഷ

പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതും മുഹമ്മദ് സാദിക്ക് ആയിരുന്നു. തുടര്‍ന്ന് തളര്‍ന്നുവീണ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍...

Read More >>
#SJayachandranNair | മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

Jan 2, 2025 05:04 PM

#SJayachandranNair | മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികൾക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം...

Read More >>
#accident | ദിണ്ടിഗൽ വാഹനാപകടം; മരിച്ചത് കോഴിക്കോട് സ്വദേശിനികളായ ബന്ധുക്കൾ, ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് നിഗമനം

Jan 2, 2025 04:39 PM

#accident | ദിണ്ടിഗൽ വാഹനാപകടം; മരിച്ചത് കോഴിക്കോട് സ്വദേശിനികളായ ബന്ധുക്കൾ, ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് നിഗമനം

ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു...

Read More >>
#sexualassault |  കൊടും ക്രൂരത,  താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി, 80 വയസുള്ള യാചകയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച് യുവാവ്

Jan 2, 2025 02:19 PM

#sexualassault | കൊടും ക്രൂരത, താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി, 80 വയസുള്ള യാചകയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച് യുവാവ്

ബസ് സ്റ്റാൻഡിലും പരിസരത്തും ഭിക്ഷ തേടി ജീവിച്ചിരുന്ന 80കാരിയേയാണ് അജ്ഞാതനായ യുവാവ്...

Read More >>
#Nimishipriya | നിമിഷപ്രിയയുടെ മോചനം: മാനുഷിക പരി​ഗണനയിൽ ഇടപെടാന്‍ തയാറെന്ന് ഇറാന്‍ വിദേശകാര്യ ഉദ്യോ​ഗസ്ഥൻ

Jan 2, 2025 02:19 PM

#Nimishipriya | നിമിഷപ്രിയയുടെ മോചനം: മാനുഷിക പരി​ഗണനയിൽ ഇടപെടാന്‍ തയാറെന്ന് ഇറാന്‍ വിദേശകാര്യ ഉദ്യോ​ഗസ്ഥൻ

ഇത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് തലാൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. 2018ൽ യെമൻ കോടതി നിമിഷപ്രിയക്ക് വധശിക്ഷക്ക്...

Read More >>
Top Stories