കൊച്ചി: (truevisionnews.com) കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഹൈക്കോടതിയിയെ സമീപിച്ചു.
വെടിക്കെട്ട് നടക്കുന്ന സ്ഥലവും വെടിക്കെട്ട് പുരയും തമ്മില്‍ 250 മീറ്റര്‍ അകലം വേണമെന്നാണ് പുതിയ ചട്ടം.
എന്നാല്‍, 78 മീറ്റര്‍ മാത്രമാണ് നിലവില്‍ തേക്കിന്‍കാട് മൈതാനത്ത് ഉള്ളതെന്നാണ് അനുമതി തേടിയുള്ള അപേക്ഷയില്‍ പറയുന്നത്.
ഈ ചട്ടങ്ങളില്‍ ഇളവ് നല്‍കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം.
ജനുവരി ആദ്യവാരമാണ് ഇരു ദേവസ്വങ്ങളുടെയും വേല.
ഒരു മാസം മുന്‍പേ വെടിക്കെട്ടിന് അനുമതി തേടിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കാനാവില്ലെന്ന് ജില്ലാ ഭരണകൂടം ദേവസ്വങ്ങളെ അറിയിച്ചത്.
സ്‌ഫോടകവസ്തു നിയമത്തിന്റെ ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ഭേദഗതികള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.
#fireworks #control #Paramekkav #Tiruvambadi #Devaswams #approached #HighCourt