#drowned | ക്രിസ്മസ് ദിനത്തിൽ വലിയവേളി ബീച്ചിൽ അപകടത്തിൽപ്പെട്ടു, ചികിത്സയിലായിരുന്ന രണ്ടു പേരും മരിച്ചു

#drowned |  ക്രിസ്മസ് ദിനത്തിൽ വലിയവേളി ബീച്ചിൽ അപകടത്തിൽപ്പെട്ടു,  ചികിത്സയിലായിരുന്ന രണ്ടു പേരും മരിച്ചു
Dec 30, 2024 10:04 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) ക്രിസ്മസ് ദിനത്തിൽ വലിയവേളി ബീച്ചിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന രണ്ടു പേരും മരിച്ചു.

വലിയവേളി സ്വദേശികളായ കെവിൻ (28), ജോഷി (40) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.

വേളി സെന്റ് തോമസ് പള്ളിക്ക് സമീപമുള്ള ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കാനാണ് ഇവർ കടലിലിറങ്ങിയത്.

യുവാവിനെ രക്ഷിക്കാനായി കടലിൽ ചാടിയ കെവിനും ജോഷിയും തിരയിൽപ്പെട്ട് മുങ്ങുകയായിരുന്നു. ഇവരെ മത്സ്യതൊഴിലാളികളും മറ്റുള്ളവരും ചേർന്ന് രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്വാസകോശത്തിലും മറ്റും മണൽ കയറി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ഇരുവരും ഇന്ന് നാലുമണിയോടെയാണ് മരിച്ചത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.



#Christmas #Day #two #people #who #under #treatment #died #after #accident #Valiaveli #beach.

Next TV

Related Stories
#Kundaradoublemurdercase | അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം; പ്രതി അഖിലിനെ നാട്ടിലെത്തിച്ചു

Jan 2, 2025 08:13 PM

#Kundaradoublemurdercase | അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം; പ്രതി അഖിലിനെ നാട്ടിലെത്തിച്ചു

ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീനഗറിൽ നിന്ന് കുണ്ടറ സിഐ വി.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം...

Read More >>
#temperaturewarning | നാളെയും ജാഗ്രത വേണം, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; താപനില മുന്നറിയിപ്പ്

Jan 2, 2025 08:07 PM

#temperaturewarning | നാളെയും ജാഗ്രത വേണം, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; താപനില മുന്നറിയിപ്പ്

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ഈ നിർദേശങ്ങൾ...

Read More >>
#arrest |  തളിപ്പറമ്പിൽ വാക്ക് തർക്കത്തിനിടെ ലോറി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു,  ബസ് ജീവനക്കാരൻ അറസ്റ്റിൽ

Jan 2, 2025 08:07 PM

#arrest | തളിപ്പറമ്പിൽ വാക്ക് തർക്കത്തിനിടെ ലോറി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു, ബസ് ജീവനക്കാരൻ അറസ്റ്റിൽ

വയറിന് സാരമായി കുത്തേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലെ തീവ്രപരിചരണ...

Read More >>
#drowned |  തൃശ്ശൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

Jan 2, 2025 07:56 PM

#drowned | തൃശ്ശൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല....

Read More >>
#Sexualabuse | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം; 20-കാരൻ അറസ്റ്റിൽ

Jan 2, 2025 07:51 PM

#Sexualabuse | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം; 20-കാരൻ അറസ്റ്റിൽ

ഇന്നലെ ഉച്ചയോടുകൂടി മില്ലിന് സമീപമുള്ള ഇവരുടെ വീട്ടിലേക്ക് ഇയാൾ എത്തുകയും തുടർന്ന് കുട്ടിയെ ഇയാൾ എടുത്തുകൊണ്ടു...

Read More >>
Top Stories