#suicide | സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

#suicide |  സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ
Dec 27, 2024 07:51 AM | By Athira V

ദില്ലി: ( www.truevisionnews.com) സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ആർജെ സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ സിങ് ആണ് ആത്മഹത്യ ചെയ്തത്.

ജമ്മു കശ്മീർ സ്വദേശിയായ സിമ്രാനെ ഗുരുഗ്രാം സെക്ടർ 47-ലെ വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്‍റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 25 വയസായിരുന്നു.

ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള സിമ്രാൻ ഫ്രീലാൻസ് റേഡിയോ ജോക്കിയായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ഏറെ ശ്രദ്ധ നേടിയിരുന്നു.

ജമ്മു കശ്മീരുകാരിയായ സിമ്രാനെ ആരാധകർ 'ജമ്മു കി ധഡ്കൻ' (ജമ്മുവിന്‍റെ ഹൃദയമിടിപ്പ്) എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഡിസംബർ 13 നാണ് സിമ്രാൻ ഇൻസ്റ്റഗ്രാമിൽ അവസാനമായി പോസ്റ്റിട്ടത്.

സംഭവ ദിവസം ഏറെ നേരം വിളിച്ചിട്ടും സിമ്രാൻ റൂമിന്‍റെ വാതിൽ തുറക്കാത്തത് കണ്ട് കൂടെ താമസിച്ചിരുന്ന സുഹൃത്ത് പൊലീസിൽ വിവരം അറിയിക്കുകായിരുന്നു.

പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

സിമ്രാൻ കുറച്ചു നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. പൊലീസ് പരിശോധനയിൽ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.

സിമ്രാന്‍റെ മരണത്തിൽ കുടുംബം പരാതി നൽകിയിട്ടില്ലെന്നും ദുരൂഹതകളില്ലെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#Socialmedia #influencer #commits #suicide #rented #house

Next TV

Related Stories
#manmohansingh | മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടചൊല്ലും; സംസ്കാര ചടങ്ങുകൾ 11.45ന്

Dec 28, 2024 12:25 AM

#manmohansingh | മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടചൊല്ലും; സംസ്കാര ചടങ്ങുകൾ 11.45ന്

പൂർണ്ണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടത്തുമെന്നാണ് കേന്ദ്ര സ‍ർക്കാർ...

Read More >>
#IndianRailways | യുവാവ് 250 കിലോമീറ്റർ ട്രെയിന്‍ ചക്രങ്ങൾക്കിടയിലിരുന്ന് യാത്ര ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇന്ത്യന്‍ റെയില്‍വേ

Dec 27, 2024 04:35 PM

#IndianRailways | യുവാവ് 250 കിലോമീറ്റർ ട്രെയിന്‍ ചക്രങ്ങൾക്കിടയിലിരുന്ന് യാത്ര ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇന്ത്യന്‍ റെയില്‍വേ

യുവാവ് ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് ടയറിനിടയിലേക്ക് കയറിയത്....

Read More >>
#suicide |   അച്ഛന്‍ വാങ്ങിയ പണത്തിന്റെ പേരില്‍ പൊലീസുകാരന്റെ ഭീഷണി; യുവതി വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കി

Dec 27, 2024 04:19 PM

#suicide | അച്ഛന്‍ വാങ്ങിയ പണത്തിന്റെ പേരില്‍ പൊലീസുകാരന്റെ ഭീഷണി; യുവതി വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കി

അച്ഛന്‍ വാങ്ങിയ പണത്തിന്റെ പേരിലാണ് ഭീഷണിപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു....

Read More >>
#ManmohanSingh | 'ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപം'; മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് സോണിയ ഗാന്ധി

Dec 27, 2024 04:08 PM

#ManmohanSingh | 'ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപം'; മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് സോണിയ ഗാന്ധി

സാമൂഹിക നീതി, മതനിരപേക്ഷത, ജനാധിപത്യ മൂല്യങ്ങൾ എന്നിവയോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത ആഴമേറിയതും...

Read More >>
#ShavingSet | അച്ഛനുമായി വഴക്കിട്ടു; ഷേവിങ് സെറ്റ് വിഴുങ്ങി 20-കാരൻ ആശുപത്രിയില്‍

Dec 27, 2024 03:58 PM

#ShavingSet | അച്ഛനുമായി വഴക്കിട്ടു; ഷേവിങ് സെറ്റ് വിഴുങ്ങി 20-കാരൻ ആശുപത്രിയില്‍

എന്നാല്‍ ഹാന്‍ഡില്‍ വന്‍കുടലുവരെയെത്തി. ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഷേവിങ് സെറ്റ് യുവാവിന്റെ വയറ്റില്‍ നിന്നും...

Read More >>
#accident | നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് മറിഞ്ഞ് അപകടം; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

Dec 27, 2024 02:13 PM

#accident | നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് മറിഞ്ഞ് അപകടം; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

എൻഡിആർഎഫിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം...

Read More >>
Top Stories

Entertainment News