ന്യൂഡല്‍ഹി: ( www.truevisionnews.com ) അച്ഛനുമായി വഴക്കിടുന്നതിനിടെ ഷേവിങ് സെറ്റ് വിഴുങ്ങിയ 20-കാരന്‍ ആശുപത്രിയില്‍.
ന്യൂഡല്‍ഹി സ്വദേശിയായ യുവാവാണ് ഷേവിങ് സെറ്റ് വിഴുങ്ങിയത്. യുവാവിന് വിഷാദരോഗവും ആത്മഹത്യാപ്രേരണയുമുള്ളതായാണ് വിവരം.
ബ്ലേഡും ഹോള്‍ഡറും ഹാന്‍ഡിലും അടങ്ങുന്ന ഷേവിങ് സെറ്റ് രണ്ട് ഭാഗങ്ങളായാണ് ഇയാള്‍ വിഴുങ്ങിയത്. ബ്ലേഡ് ഇയാളുടെ ആമാശയത്തില്‍ തങ്ങിനിന്നു.
എന്നാല്‍ ഹാന്‍ഡില്‍ വന്‍കുടലുവരെയെത്തി. ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഷേവിങ് സെറ്റ് യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത്.
യുവാവ് സുഖം പ്രാപിച്ചുവരികയാണ്. വിഷാദരോഗത്തിനുള്ള കൗണ്‍സിലിങ്ങും യുവാവിന് നല്‍കുന്നുണ്ട്.
#quarreled #father #year #old #man #hospitalized #swallowing #shavingset