മുംബൈ: (truevisionnews.com) യുവാവ് ഗർഭിണിയായ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി. യുവതിയുടെ വയറ്റിലുള്ള കുട്ടി തൻ്റേതല്ലെന്ന സംശയത്തിലാണ് ഭർത്താവ് യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര ഔറംഗബാദിലാണ് സംഭവം .
മധ്യപ്രദേശിലെ ഗ്വാളിയോറിൽ സിന്ധി ക്യാമ്പ് സ്വദേശിയായ സിമ്രാൻ പരസ്‌റാം ബാതം (29) ആണ് ക്രൂരമായ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ യുവതി രണ്ട് മാസം ഗർഭിണിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ ഭർത്താവ് നസീർ ഷെയ്ഖ് ഇയാളുടെ അമ്മ നാസിയ നസീർ ഷെയ്ഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വാലുജ് ഏരിയയിലെ ജോഗേശ്വരിയിലാണ് സംഭവം.
യുവതിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനേയും ഭർത്യമാതാവിനെയും അറസ്റ്റ് ചെയ്തത്.
2016ൽ പിതാവ് മരിച്ചതിനെ തുടർന്നാണ് സിമ്രാൻ വാലൂജിൽ എത്തിയത്. ഏഴ് വർഷം മുമ്പ് ബാബ സെയ്ദ് എന്നയാളെ വിവാഹം കഴിച്ചെങ്കിലും നിരന്തരമായുള്ള വഴക്കുകൾ കാരണം ഇരുവരും വേർപിരിഞ്ഞു. സിമ്രാന് സെയ്ദിൽ നിന്ന് നാല് വയസ്സുള്ള ഒരു മകനുണ്ട്.
പിന്നീടാണ് സാഹിറിനെ പരിചയപ്പെടുന്നതും ഇരുവരും വിവാഹിതരാകുകയും ചെയ്യുന്നത്. സാഹിറിൽ നിന്ന് നിരന്തരം ശാരീരിക പീഡനത്തിന് സിമ്രാൻ വിധേയയാക്കാറുണ്ടായിരുന്നുെവെന്നാണ് പൊലീസ് പറയുന്നത്.
താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് സിമ്രാൻ തന്റെ അമ്മയോട് പറഞ്ഞിരുന്നു. നവംബറിൽ സിമ്രാൻ ഗ്വാളിയാറിലെത്തി അമ്മയെ കണ്ട് ഭർത്താവും ഭർത്യമാതാവും പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടിരുന്നു. അന്യപുരുഷനുമായി ബന്ധം പുലർത്താൻ നിർബന്ധിച്ചതായും സിമ്രാൻ അമ്മയോട് പറഞ്ഞിരുന്നു.
വയറ്റിൽ ചവിട്ടുകയുൾപ്പെടെ ക്രൂരമായ മർദ്ദനങ്ങളാണ് യുവതി നേരിട്ടത്. കൂടുതൽ അക്രമണം ഉണ്ടാകുമെന്ന് ഭയന്ന് മർദ്ദന വിവരം അറിയിക്കാനായി ഡിസംബർ 19ന് യുവതിയെ അമ്മയെ വീഡിയോകോൾ വിളിച്ചിരുന്നു.
പിന്നീട് ആരോഗ്യ നില വഷളായതിനെ തുടർന്ന് യുവതിയെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും യുവതി മരിക്കുകയായിരുന്നു.
#pregnant #woman #beaten #death #Husband #motherin #law #arrested