#murder | നാടിനെ ഞെട്ടിച്ച കൊലപാതകം; യുവതിയെ കൊന്ന് ശരീരഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ കൊണ്ടുപോയ ഭർത്താവ് അറസ്റ്റിൽ

#murder | നാടിനെ ഞെട്ടിച്ച കൊലപാതകം; യുവതിയെ കൊന്ന് ശരീരഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ കൊണ്ടുപോയ ഭർത്താവ് അറസ്റ്റിൽ
Dec 20, 2024 09:21 PM | By VIPIN P V

നാഗർകോവിൽ: ( www.truevisionnews.com ) യുവതിയെ കൊന്ന് ശരീരഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ കൊണ്ടുപോയ ഭർത്താവ് അറസ്റ്റിൽ.

കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച ദാരുണമായ കൊലപാതകം നടന്നത്. അഞ്ചുഗ്രാമം സമീനപുരം സ്വദേശിയായ മരിയ സന്ധ്യ (30) ആണു കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഭർത്താവ് മാരിമുത്തുവിനെ (36) പൊലീസ് അറസ്റ്റു ചെയ്തു.

മരിയയുടെ മൃതദേഹം അരിവാളുപയോഗിച്ചു മൂന്നു കഷണങ്ങളാക്കി വെട്ടിമുറിച്ച ശേഷം മാരിമുത്തു ബാഗുകളിലാക്കിയിരുന്നു.

ബാഗുകളുമായി പോകുകയായിരുന്ന മാരിമുത്തുവിന് നേരെ സമീപത്തുനിന്ന നായ കുരച്ച് ബഹളം വച്ചു.

ഇതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. ബാഗിലെന്താണെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇറച്ചിയാണെന്നായിരുന്നു മറുപടി.

പിന്നാലെ മാരിമുത്തുവിനെ തടഞ്ഞുനിർത്തിയ നാട്ടുകാർ, പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണു ബാഗുകളില്‍ നിന്നു മരിയയുടെ മൃതദേഹം കണ്ടെത്തിയത്.

തൂത്തുക്കുടിയിലെ മീൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന മരിയ സന്ധ്യയെ മാരിമുത്തുവിന് സംശയം തോന്നിയിരുന്നു. ഇതിന്റെ പേരിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ മരിയയും മാരിമുത്തുവും തമ്മിൽ വീണ്ടും വഴക്കുണ്ടായി. മരിയ വീട്ടിലെത്തുമ്പോൾ വീട്ടിൽ ഇയാൾ ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കി വച്ചിരുന്നു.

ഇതിനുശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്. ദമ്പതികൾ രണ്ടുമാസം മുൻപാണ് കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലേക്കു താമസം മാറിയത്.

കോൾ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് മാരിമുത്തു.

തിരുനെൽവേലി ജില്ലയിലെ തച്ചനല്ലൂർ പൊലീസ് സ്റ്റേഷനിൽ 2022ൽ റജിസ്ടർ ചെയ്ത കേസിൽ പ്രതിയാണ് മാരിമുത്തു.

#murder #shocked #nation #husband #who #killed #woman #put #bodyparts #bag #left #arrested

Next TV

Related Stories
#murder | കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്നു, എംകെ നേതാവിൻ്റെ കൊലപാതകത്തിന് പകരം വീട്ടിയതെന്ന്  പൊലീസ്

Dec 20, 2024 04:04 PM

#murder | കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്നു, എംകെ നേതാവിൻ്റെ കൊലപാതകത്തിന് പകരം വീട്ടിയതെന്ന് പൊലീസ്

ഡിഎംകെ നേതാവിൻ്റെ കൊലപാതകത്തിന് പകരം വീട്ടിയതെന്നാണ് പൊലീസിൻ്റെ...

Read More >>
#Crime | മദ്യപിച്ച് ഉണ്ടായ തർക്കം; അതിരപ്പള്ളിയിൽ കാടിനുള്ളിൽ വെച്ച് സഹോദരനെ വെട്ടിക്കൊന്നു

Dec 18, 2024 08:49 PM

#Crime | മദ്യപിച്ച് ഉണ്ടായ തർക്കം; അതിരപ്പള്ളിയിൽ കാടിനുള്ളിൽ വെച്ച് സഹോദരനെ വെട്ടിക്കൊന്നു

അതിരപ്പിള്ളി കണ്ണൻകുഴിയിൽ നിന്ന് ഒരു കിലോമീറ്റർ ഉൾവനത്തിലാണ് സംഭവം...

Read More >>
#murder | കണ്ണില്ലാത്ത ക്രൂരത; മകനും കാമുകിയും ചേര്‍ന്ന് പിതാവിനെ കുഴല്‍ക്കിണറിലിട്ട് ജീവനോടെ കത്തിച്ചു, പിന്നിൽ സ്വത്ത് മോഹം

Dec 17, 2024 07:29 PM

#murder | കണ്ണില്ലാത്ത ക്രൂരത; മകനും കാമുകിയും ചേര്‍ന്ന് പിതാവിനെ കുഴല്‍ക്കിണറിലിട്ട് ജീവനോടെ കത്തിച്ചു, പിന്നിൽ സ്വത്ത് മോഹം

വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം രാമു കൃഷി സ്ഥലത്തിന് കാവല്‍ നില്‍ക്കാന്‍...

Read More >>
#murder | ഭാര്യ വീട്ടിലില്ല, അന്വേഷിച്ചപ്പോൾ മറ്റൊരാൾക്കൊപ്പം; യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്

Dec 17, 2024 08:54 AM

#murder | ഭാര്യ വീട്ടിലില്ല, അന്വേഷിച്ചപ്പോൾ മറ്റൊരാൾക്കൊപ്പം; യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്

ഭാര്യയ്ക്കും മർദ്ദനമേറ്റതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത് ഈസ്റ്റ്) രാകേഷ് പവേരിയ...

Read More >>
#crime | കൊടും ക്രൂരത .... പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭര്‍തൃ സഹോദരന്‍ യുവതിയെ കൊലപ്പെടുത്തി

Dec 15, 2024 02:47 PM

#crime | കൊടും ക്രൂരത .... പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭര്‍തൃ സഹോദരന്‍ യുവതിയെ കൊലപ്പെടുത്തി

കൊല്‍ക്കത്തയിലാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. ടോളിഗഞ്ച് പ്രദേശത്തെ ചവറ്റുകുട്ടയില്‍ നിന്നാണ് യുവതിയുടെ തല...

Read More >>
#harshithamurder | 'അയാൾ എന്നെ കൊല്ലും, ഞാന്‍ ഒരിക്കലും ഇനി അയാള്‍ക്കരികിലേക്ക് പോകില്ല' ; കൊല്ലപ്പെടുന്നതിന് മുന്‍പ് ഹര്‍ഷിത മാതാപിതാക്കളോട് പറഞ്ഞത്

Dec 15, 2024 12:53 PM

#harshithamurder | 'അയാൾ എന്നെ കൊല്ലും, ഞാന്‍ ഒരിക്കലും ഇനി അയാള്‍ക്കരികിലേക്ക് പോകില്ല' ; കൊല്ലപ്പെടുന്നതിന് മുന്‍പ് ഹര്‍ഷിത മാതാപിതാക്കളോട് പറഞ്ഞത്

എന്റെ ഭര്‍ത്താവ് എന്നെ കൊല്ലും. ഞാന്‍ ഒരിക്കലും ഇനി അയാള്‍ക്കരികിലേക്ക് പോകില്ല- ഹര്‍ഷിത പറഞ്ഞതായി മാതാവ്...

Read More >>
Top Stories