ന്യൂഡൽഹി:(truevisionnews.com) ഒന്നര വർഷം കൊണ്ട് പത്ത് ലക്ഷം യുവാക്കൾക്ക് സ്ഥിരം സർക്കാർ ജോലി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇത് റെക്കോഡാണെന്നും അദ്ദേഹം പറഞ്ഞു.
71,000 ത്തിലധികം പേർക്ക് നിയമന ഉത്തരവ് നൽകിയ ചടങ്ങ് ഓൺലൈനിൽ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ നയങ്ങളുടെയും പരിപാടികളുടെയും കേന്ദ്രബിന്ദു യുവജനങ്ങളാണ്. സത്യസന്ധവും സുതാര്യവുമായാണ് നിയമനം നടന്നത്. നിയമനം ലഭിച്ചവരിൽ വലിയ വിഭാഗം സ്ത്രീകളാണ്.
എല്ലാ മേഖലയിലും സ്ത്രീകളെ സ്വയം പര്യാപ്തരാക്കലാണ് സർക്കാർ ലക്ഷ്യം. 26 ആഴ്ചത്തെ പ്രസവാവധി നൽകാനുള്ള തീരുമാനം അവർക്ക് ഏറെ സഹായകമായി. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനമാണ് രാജ്യത്ത് നടക്കുന്നത്.
യുവാക്കളുടെ കഴിവ് പരമാവധി പ്രയോജനപ്പെടുത്താനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബഹിരാകാശം മുതൽ പ്രതിരോധം വരെ, വിനോദസഞ്ചാരം മുതൽ ആരോഗ്യം വരെ, ഇന്ന് ഇന്ത്യ എല്ലാ മേഖലകളിലും പുതിയ ഉയരങ്ങൾ തൊടുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
യുവാക്കൾക്ക് 13 ഇന്ത്യൻ ഭാഷകളിൽ റിക്രൂട്ട്‌മെൻറ് പരീക്ഷ എഴുതാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് ഭാഷ ഒരു തടസ്സമല്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
#honest #transparent #recruitment #Government #jobs #10lakh #youths #one #halfyear #Prime Minister