#stabbed | അപ്രതീക്ഷിത ആക്രമണം; രാത്രി കടയടച്ച് വീട്ടിൽ പോകാനിറങ്ങിയപ്പോൾ മൂന്ന് പേർക്ക് വെട്ടേറ്റു, പ്രതികൾ പിടിയിൽ

#stabbed | അപ്രതീക്ഷിത ആക്രമണം; രാത്രി കടയടച്ച് വീട്ടിൽ പോകാനിറങ്ങിയപ്പോൾ മൂന്ന് പേർക്ക് വെട്ടേറ്റു, പ്രതികൾ പിടിയിൽ
Dec 23, 2024 11:07 PM | By VIPIN P V

ഹരിപ്പാട്: ( www.truevisionnews.com ) വ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു സംഭവത്തില്‍ പ്രതികൾ പിടിയിൽ.

കണ്ടല്ലൂർ തെക്ക് കോട്ടാംകാട്ടിൽ വീട്ടിൽ അജീന്ദ്രദാസ് (58) മകൻ അക്ഷയ് ദാസ് (25), സഹോദരിപുത്രി പടന്നയിൽപടീറ്റതിൽ ദീപ (45) എന്നിവർക്കാണ് വെട്ടേറ്റത്.

ഞായറാഴ്ച രാത്രി 9.15ഓടെ കണ്ടല്ലൂർ തെക്ക് പൈപ്പ് ജങ്ഷനിൽ അജീന്ദ്രദാസ് നടത്തി വരുന്ന കട അടച്ചശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് ഇവർക്കു നേരെ ആക്രമണമുണ്ടായത്.

സംഭവത്തിൽ കണ്ടല്ലൂർ തെക്ക് അഞ്ചുതെങ്ങിൽ പടീറ്റതിൽ അരുൺ (28) പോത്തുപറമ്പിൽ ഉമേഷ് ഉത്തമൻ (45) എന്നിവരെ കനക്കുന്ന് പോലീസ് അറസ്റ്റു ചെയ്തു.

കൃത്യത്തിനു ശേഷം കടന്ന പ്രതികളെ ആലപ്പുഴ മെഡിക്കൽ കോളജ് പരിസരത്തു നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.

അരുൺ ഒട്ടേറെ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. അക്ഷയ് ദാസിനോടു പ്രതികൾക്കു മുൻ വൈരാഗ്യമുണ്ടായിരുന്നു.

ഇതാണ് അക്രമത്തിനു പ്രേരണയായത്. രണ്ടു കുപ്പികൾ കൈയിൽ കരുതിവന്ന പ്രതികൾ ആദ്യം ഇവരെ മർദിച്ചു.

പിന്നീടാണ് ഇവിടെയുളള പമ്പ് ഹൗസിനു സമീപം ഒളിപ്പിച്ചുവെച്ചിരുന്ന വാൾ എടുത്തുകൊണ്ടുവന്നു വെട്ടിയത്.

അക്ഷയ് ദാസിന്റെ കണ്ണിലേക്ക് സ്പ്രേ അടിച്ചതായും മൊഴിയുണ്ട്. അജീന്ദ്രദാസിനു തലയ്ക്കാണ് വെട്ടേറ്റത്. അക്ഷയ് ദാസിനു ഇടതു കൈ മുട്ടിനും വിരലിനും മുറിവേറ്റിട്ടുണ്ട്.

തടസ്സം പിടിക്കാനെത്തിയപ്പോഴാണ് ദീപയ്ക്കു കൈ വിരലിനു മുറിവേൽക്കുന്നത്.

പരിക്കേറ്റവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

#surprise #attack #Three #people #stabbed #home #closing #shop #night #accused #arrested

Next TV

Related Stories
#foundbodycase | വടകരയിലെ കാരവനിൽ  മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

Dec 23, 2024 10:38 PM

#foundbodycase | വടകരയിലെ കാരവനിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ...

Read More >>
#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

Dec 23, 2024 10:34 PM

#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ...

Read More >>
#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

Dec 23, 2024 10:08 PM

#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ വാഹനം ഇന്നലെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം...

Read More >>
#theft |   എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്,  രണ്ട് പേർ  അറസ്റ്റിൽ

Dec 23, 2024 09:48 PM

#theft | എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്, രണ്ട് പേർ അറസ്റ്റിൽ

എടിഎമ്മുകളിൽ നിന്ന് പണം അപഹരിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളിൽപ്പെട്ടവരാണോ ഇവരെന്നാണ് പൊലീസ്...

Read More >>
#hospitalized | എൻസിസി ക്യാംപിനിടെ ശാരീരികാസ്വാസ്ഥ്യം; 16 വിദ്യാർത്ഥികൾ ആശുപത്രിയിൽ

Dec 23, 2024 09:44 PM

#hospitalized | എൻസിസി ക്യാംപിനിടെ ശാരീരികാസ്വാസ്ഥ്യം; 16 വിദ്യാർത്ഥികൾ ആശുപത്രിയിൽ

തൃക്കാക്കര കെഎംഎം കോളജിൽ ക്യാംപിൽ പങ്കെടുത്ത വിദ്യാർഥികൾക്കാണ് ബുദ്ധിമുട്ട്...

Read More >>
Top Stories