വടകര ( കോഴിക്കോട് ) : ( www.truevisionnews.com ) കരിമ്പനപ്പാലത്ത് ദേശീയപാതക്കരികിൽ നിർത്തിയിട്ട കാരവനിൽ രണ്ടു പേർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് രാത്രി എട്ടരയോടെയാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.
കെഎൽ 54 പി 1060 നമ്പർ കാരവനിലാണ് രണ്ടു പുരുഷന്മാരുടെ മൃതദേഹമുള്ളത്. ഒരാളുടെ മൃതദേഹം വാതിലിനോട് ചേർന്നും രണ്ടാമത്തേയാളുടേത് മറ്റൊരു ഭാഗത്തുമായാണുള്ളത്.
ഈ വാഹനം ഇന്നലെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം നിർത്തിയിട്ടിയിരിക്കുകയായിരുന്നു.
വാഹനത്തിന്റെ മാനേജറുടെ വടകരയിലെ സുഹൃത്തു വന്ന് നോക്കിയപ്പോഴാണ് വാതിലിനോട് ചേർന്ന് ഒരു മൃതദേഹം കാണപ്പെട്ടത്.
പിന്നാലെ പോലീസിൽ അറിയിച്ചതു പ്രകാരം വടകര പോലീസെത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്.
മരിച്ചത് മലപ്പുറം പട്ടാമ്പി സ്വദേശികളായ മനോജ്, ജോയൽ. സ്‌റ്റേഷൻ ഓഫീസർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസ് ഊർജിതമായ അന്വേഷണം തുടങ്ങി.
#Dead #body #found #Vadakara #caravan #deceased #were #natives #Pattambi