#SheikhHasina | കുറ്റവാളികളെ കൈമാറാൻ കരാറുണ്ട്, ഷെയ്ഖ് ഹസീനയെ കൈമാറണം; ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

#SheikhHasina | കുറ്റവാളികളെ കൈമാറാൻ കരാറുണ്ട്, ഷെയ്ഖ് ഹസീനയെ കൈമാറണം; ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്
Dec 23, 2024 07:28 PM | By VIPIN P V

ന്യൂഡല്‍ഹി: ( www.truevisionnews.com ) മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയക്കണം എന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ.

ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നയതന്ത്രതലത്തിൽ ഇന്ത്യക്ക് കത്ത് നൽകി.

വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഹസീന ആഗസ്റ്റ് അഞ്ചിന് രാജ്യം വിടുകയും ഇന്ത്യയില്‍ അഭയം പ്രാപിക്കുകയുമായിരുന്നു.

ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ (ഐ.സി.ടി) ഹസീനക്കും കൂടെയുണ്ടായിരുന്ന മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉപദേഷ്ടാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കൂട്ടക്കൊല കുറ്റം ചുമത്തി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

ബംഗ്ലാദേശിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇടക്കാല സര്‍ക്കാറിലെ വിദേശകാര്യ മന്ത്രി തൗഹീദ് ഹുസൈന്‍ മാധ്യമങ്ങളെ അറിയിച്ചു.

നിയമനടപടികളുടെ ഭാഗമായി ഹസീനയെ ബംഗ്ലാദേശിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് നയതന്ത്ര തലത്തിൽ കത്ത് നൽകിയതായി തൗഹീദ് ഹുസൈൻ വ്യക്തമാക്കി.

ഹസീനയെ ഇന്ത്യയില്‍നിന്ന് വിട്ടുകിട്ടാന്‍ സൗകര്യമൊരുക്കാന്‍ തന്‍റെ ഓഫിസ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമും വ്യക്തമാക്കി.

എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറല്‍ കരാറുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹസീനയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആലം പറഞ്ഞു.

കഴിഞ്ഞയാഴ്ച ഇന്ത്യൻ വിദേശ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് സന്ദർശിക്കുകയും രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്ക ഇടക്കാല സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു.

#There #agreement #extradite #criminals #SheikhHasina #extradited #Bangladesh #sent #letter #India

Next TV

Related Stories
#Digitalarrest | ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: സോഫ്റ്റ്‌വെയർ എൻജിനീയർക്ക്  11.8 കോടി രൂപ നഷ്ടമായി

Dec 23, 2024 10:56 PM

#Digitalarrest | ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: സോഫ്റ്റ്‌വെയർ എൻജിനീയർക്ക് 11.8 കോടി രൂപ നഷ്ടമായി

കള്ളപ്പണം വെളുപ്പിക്കുന്നതിന് ബാങ്ക് അക്കൗണ്ട് തുറക്കാൻ ആധാർ കാർഡ് ഉപയോഗിച്ചെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ്...

Read More >>
#Narendramodi | ‘യേശുക്രിസ്തുവിന്റെ പാഠങ്ങൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും -പ്രധാനമന്ത്രി നരേന്ദ്ര മോദി

Dec 23, 2024 10:12 PM

#Narendramodi | ‘യേശുക്രിസ്തുവിന്റെ പാഠങ്ങൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും -പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര...

Read More >>
#Narendramodi | സത്യസന്ധവും സുതാര്യവുമായ നിയമനം; ഒന്നര വർഷത്തിനിടെ പത്ത്  ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി നൽകി  -പ്രധാനമന്ത്രി

Dec 23, 2024 08:58 PM

#Narendramodi | സത്യസന്ധവും സുതാര്യവുമായ നിയമനം; ഒന്നര വർഷത്തിനിടെ പത്ത് ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി നൽകി -പ്രധാനമന്ത്രി

സത്യസന്ധവും സുതാര്യവുമായാണ് നിയമനം നടന്നത്. നിയമനം ലഭിച്ചവരിൽ വലിയ വിഭാഗം...

Read More >>
#murder | അവിഹിതബന്ധമെന്ന് സംശയം, ഭാര്യയെ വെട്ടികൊന്ന് മൃതദേഹം കഷണങ്ങളാക്കി,  യുവാവ് അറസ്റ്റില്‍

Dec 23, 2024 07:46 PM

#murder | അവിഹിതബന്ധമെന്ന് സംശയം, ഭാര്യയെ വെട്ടികൊന്ന് മൃതദേഹം കഷണങ്ങളാക്കി, യുവാവ് അറസ്റ്റില്‍

കഴിഞ്ഞ ദിവസവും വഴക്കിട്ടപ്പോള്‍ മാരിമുത്തു സത്യയെ വെട്ടിക്കൊല്ലുകയായിരുന്നു. മൃതദേഹം കഷണങ്ങളാക്കി മൂന്ന് ബാഗുകളിലായി...

Read More >>
#wallfell | ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾക്ക് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് അപകടം; നാല് പേർക്ക് ദാരുണാന്ത്യം

Dec 23, 2024 04:18 PM

#wallfell | ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾക്ക് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് അപകടം; നാല് പേർക്ക് ദാരുണാന്ത്യം

അഞ്ച് വയസുകാരി ഗൗരിയെ ഗുരുതരമായ പരിക്കുകളോടെ ഹിസാർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകട നില തരണം...

Read More >>
#Rape | പിഞ്ചുകുഞ്ഞെന്നുപോലും ഓർക്കാതെ! എട്ടുവയസ്സുകാരിയെ 43 കാരൻ പീഡിപ്പിച്ചു; അയൽക്കാരനെതിരെ കേസ്

Dec 23, 2024 04:11 PM

#Rape | പിഞ്ചുകുഞ്ഞെന്നുപോലും ഓർക്കാതെ! എട്ടുവയസ്സുകാരിയെ 43 കാരൻ പീഡിപ്പിച്ചു; അയൽക്കാരനെതിരെ കേസ്

പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയായ അയൽവാസിയെ പിന്നീട് അറസ്റ്റ്...

Read More >>
Top Stories