Dec 23, 2024 06:12 AM

ദില്ലി :  (truevisionnews.com) മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

സിഎംആർഎൽ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു.

എക്സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും എസ്എഫ്ഐഒ ആരോപിച്ചു.

ഇക്കാര്യങ്ങളില്‍ സിഎംആർഎൽ ഇന്ന് മറുപടി നല്‍കും. ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്‍റെ അപേക്ഷയിലും വാദം കേള്‍ക്കും.



#SFIO #investigation #Delhi #High #Court #hear #CMRL's #plea #again #today

Next TV

Top Stories