#Sabusucidecase | സാബുവിന്റെ ആത്മഹത്യ: ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താന്‍ തുടങ്ങും

 #Sabusucidecase | സാബുവിന്റെ ആത്മഹത്യ: ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താന്‍ തുടങ്ങും
Dec 23, 2024 09:40 AM | By akhilap

ഇടുക്കി: (truevisionnews.com) കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താന്‍ തുടങ്ങും.

സാബുവിന്റെ മരണത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിക്കെതിരെയും ബാങ്ക് ജീവനക്കാര്‍ക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തമെന്ന് ഭാര്യ മേരിക്കുട്ടി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

ആത്മഹത്യക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി എബ്രഹാം ജീവനക്കാരായ ബിനോയി, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക.

സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐഎം ഇടുക്കി ജില്ല കമ്മറ്റി അംഗം വി ആര്‍ സജിയുടെ മൊഴിയും സംഘം രേഖപ്പെടുത്തും.

മൊഴിയിലും സിസിടിവി ദൃശ്യങ്ങളിലും നിന്ന് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുന്നതിനുള്ള തെളിവുകള്‍ കിട്ടുമോയെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.

സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിക്കെതിരെയും ആത്മഹത്യത്തെക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന മൂന്നുപേര്‍ക്കെതിരെയും ആരോപണം കടുപ്പിക്കുകയാണ് സാബു തോമസിന്റെ കുടുംബവും.

അതേസമയം, ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ബാങ്ക് പ്രസിഡന്റ് എം ജെ വര്‍ഗീസ്. ആരോപണ വിധേയരാണെങ്കിലും ജീവനക്കാര്‍ക്കെതിരെ ഉടനെ നടപടി ഉണ്ടാവില്ല എന്നദ്ദേഹം പറഞ്ഞിരുന്നു.

#Sabus #suicide #special #investigation #team #start #recording #statements #bank #employees #today

Next TV

Related Stories
#MVGovindan | 'പ്രവർത്തനരംഗത്തെ പോരായ്മ'; ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

Dec 23, 2024 02:20 PM

#MVGovindan | 'പ്രവർത്തനരംഗത്തെ പോരായ്മ'; ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

അതിനെതിരെ വലിയ പരാതികൾ പാർട്ടി നേതൃത്വത്തിന് കിട്ടിയിട്ടുണ്ട്. ഈ ലോഡ്ജ് നടക്കുന്നത് നല്ല രീതിയിൽ...

Read More >>
#complaint | സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി

Dec 23, 2024 01:37 PM

#complaint | സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി

വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട്...

Read More >>
#Christmascelebration | സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം; സൗഹൃദ കരോൾ സംഘടിപ്പിച്ചു

Dec 23, 2024 01:08 PM

#Christmascelebration | സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം; സൗഹൃദ കരോൾ സംഘടിപ്പിച്ചു

ബിജെപി പ്രവർത്തകർ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തുമെന്ന് കരുതുന്നില്ലെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരനും...

Read More >>
#VellappillyNatesan | 'വി ഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം, 'തറ പറ' പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്'

Dec 23, 2024 12:21 PM

#VellappillyNatesan | 'വി ഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം, 'തറ പറ' പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്'

മുമ്പ് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സതീശൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാകും....

Read More >>
#arrest |  സംസ്കാര ചടങ്ങിൽ മദ്യലഹരിയിൽ അഴിഞ്ഞാടി, വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞു,  ആറംഗ സംഘം അറസ്റ്റിൽ

Dec 23, 2024 12:19 PM

#arrest | സംസ്കാര ചടങ്ങിൽ മദ്യലഹരിയിൽ അഴിഞ്ഞാടി, വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞു, ആറംഗ സംഘം അറസ്റ്റിൽ

ഗ​താ​ഗ​തം ത​ട​ഞ്ഞും വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു....

Read More >>
Top Stories

Entertainment News