മാഹി : (truevisionnews.com) മാഹി ബൈപാസ് പാതയിൽ ന്യൂ മാഹി സ്റ്റേഷൻ പരിധിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഒളവിലം തൃക്കണ്ണാപുരത്തെ ഗോകുൽ രാജാ (28) ണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. പാറാൽ പറമ്പത്ത് വെച്ച് ബൈക്ക് ബ്രേക്ക് ഡൗണായി നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു .
തലശേരി റോയൽ എൻഫീൽഡിലെ ജീവനക്കാരനാണ് ഗോകുൽ രാജ് .
#bike #hit #behind #lorry #stopped #Mahi #Bypass #tragic #end #young #man